HOME
DETAILS

ബി.ജെ.പി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

  
backup
April 24, 2019 | 6:24 PM

%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82%e0%b4%aa%e0%b4%bf-%e0%b4%89%e0%b4%a6%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8b

 

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നുള്ള ബി.ജെ.പി ലോക്‌സഭാംഗവും ദലിത് നേതാവുമായ ഉദിത് രാജ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഇന്നലെ രാവിലെ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ടാണ് ഉദിത് കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപിച്ചത്. നോത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയായ ഉദിതിനെ മാറ്റി ബി.ജെ.പി കഴിഞ്ഞ ദിവസം പഞ്ചാബി സംഗീതജ്ഞന്‍ ഹന്‍സ്‌രാജ് ഹന്‍സിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.


ബി.ജെ.പിയുടെ നയങ്ങള്‍ക്ക് താനെപ്പോഴും എതിരായിരുന്നുവെന്ന് ഉദിത് രാജ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധിയും അരവിന്ദ് കെജ്‌രിവാളും തനിക്ക് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിക്ക് ദലിത് വോട്ടുകള്‍ വേണമെന്നും എന്നാല്‍ ദലിത് സമദായത്തില്‍ നിന്ന് നേതാക്കളെ വേണ്ടെന്നുമാണ് നിലപാട്. കോണ്‍ഗ്രസില്‍ ചേരണമെന്ന് താന്‍ മുമ്പേ തീരുമാനിച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യം അറിയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്‌ബൈ പറയുമെന്ന് ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചിരുന്നു. ആംആദ്മി പാര്‍ട്ടിയിലെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് ഉദിത് രാജ് 2014 ല്‍ പരാജയപ്പെടുത്തിയിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍ക്ഷേമനിധി ബോര്‍ഡിന് കീഴിലെ ആനുകൂല്യങ്ങള്‍ ഇനി ആധാര്‍ അധിഷ്ഠിതം; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  an hour ago
No Image

ലഹരി ലോകത്തെ എയ്ഡ്സ് കാരിയർ; ആലുവയിൽ അതിമാരകല ലഹരി മരുന്നുമായി രണ്ടുപേർ പിടിയിൽ

Kerala
  •  2 hours ago
No Image

2026ലും വന്‍ ഭൂരിപക്ഷത്തില്‍ ഡിഎംകെ അധികാരത്തിലെത്തും; കോണ്‍ഗ്രസുമായി ഭിന്നതയില്ല, തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടും; എം.കെ സ്റ്റാലിന്‍ 

National
  •  2 hours ago
No Image

ജബൽ ജെയ്‌സിലേക്ക് പോകാൻ ഇനി അനുമതി വേണ്ട; കൊടുമുടി സന്ദർശകർക്കായി പൂർണ്ണമായും തുറന്നു

uae
  •  2 hours ago
No Image

യാത്രക്കാരോട് മോശമായി പെരുമാറിയെന്ന പരാതി; ടോള്‍ പ്ലാസ സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 hours ago
No Image

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: മുഴുവൻ പ്രതികളും പിടിയിൽ; കീഴടങ്ങിയത് ഒളിവിലായിരുന്ന രണ്ടുപേർ

crime
  •  3 hours ago
No Image

ഒമാനിൽ ഫെബ്രുവരി 19-ന് റമദാൻ വ്രതാരംഭം; പ്രഖ്യാപനവുമായി അധികൃതർ

oman
  •  3 hours ago
No Image

ദേശീയ പണിമുടക്ക്; സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി; ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം 

Kerala
  •  3 hours ago
No Image

റമദാൻ 2026: യുഎഇയിൽ പൊതുമേഖലാ ജീവനക്കാരുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു; വെള്ളിയാഴ്ചകളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാം

uae
  •  3 hours ago
No Image

55 വർഷത്തെ ക്രൂരത, 89 ഇരകൾ; ലോകം ചുറ്റി കുട്ടികളെ പീഡിപ്പിച്ച 79-കാരൻ പിടിയിൽ

crime
  •  3 hours ago