സന്നദ്ധസേവന യജ്ഞത്തില്‍ പങ്കെടുത്തവരെ മന്ത്രി സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു
തൃശൂര്‍: പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ സന്നദ്ധസേവനയജ്ഞം നടത്താന്‍ മന്ത്രി സി. രവീന്ദ്രനാഥ് അഭ്യര്‍ഥിച്ചതനുസരിച്ച് ഇന്നലെ സംസ്ഥാനത്തുടനീളം നിരവധി അധ്യാപകരും അനധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പി.ടി.എസ്, എസ്.എം.സി അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പങ്കെടുത്തു.
പങ്കെടുത്ത എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ഇന്നും നാളെ യുമായി നടക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സജീവ പങ്കാളിത്തവും ഇടപെടലുമുണ്ടാകണം. ഓണവധിക്കുശേഷം 29ന് തന്നെ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ മാറ്റി. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂനിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ ഓഗസ്റ്റ് 31ന് ഉള്ളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."