HOME
DETAILS
MAL
തിരുവോണനാളില്‍ അമ്പലപ്പുഴയില്‍ അപകടം: രണ്ടു മരണം
backup
August 27 2018 | 04:08 AM
അമ്പലപ്പുഴ: തിരുവോണനാളില്‍ ദേശീയ പാതയില്‍ അമ്പലപ്പുഴ കരൂരിന് സമീപമുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു പേര് മരിച്ചു. പുറക്കാട് കുട്ടിക്കാട് വീട്ടില്‍ വിജയാനന്ദന്-(73), കരൂര്‍ തൈപ്പറമ്പില്‍ വീട്ടില്‍ പരേതനായ ദേവസ്യയുടെ ഭാര്യ ഫിലോമിന (ലീലാമ്മ-(62 ) എന്നിവരാണ് മരിച്ചത്.
രാവിലെ 9.30 ഓടെയായിരുന്നു രണ്ടപകടങ്ങളും. ദേശീയപാതക്കു കിഴക്കുഭാഗത്തു താമസിക്കുന്ന സഹോദരന്റെ വീട്ടിലേക്കു പോകുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ചാണ് വിജയാനന്ദന് മരിച്ചത്. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുമ്പോഴാണ് ഫിലോമിനയെ അമിത വേഗത്തില്‍ വന്ന മറ്റൊരു ബൈക്കിടിച്ചത്. കരൂര്ഭാഗത്തായിരുന്നു അപകടം. നാട്ടുകാര്‍ ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. വിജയാനന്ദന്റെ ഭാര്യ: ഇന്ദിര. മക്കള്‍: ബിജി, സുജി, ശ്രീജ. മരുമക്കള്‍: അനീഷ്, ലീന്‍ എച്ച്. ദാസ്, ജ്യോതി.
ഫിലോമിനയുടെ മക്കള്‍: മിനി, റോസമ്മ, സിബി. മരുമക്കള്‍: മോനച്ചന്, സാബു, ലേഖ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."