HOME
DETAILS
MAL
കൊവിഡ് പ്രതിസന്ധി: അമേരിക്കന്‍ എയര്‍ലൈന്‍സിലെ 19,000 ജീവനക്കാരെ പിരിച്ചുവിടും, നഷ്ടപരിഹാരവും നല്‍കില്ല
backup
August 26 2020 | 04:08 AM
ചിക്കാഗോ: കൊവിഡ് കാരണം സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് കൂട്ട പിരിച്ചുവിടലിനൊരുങ്ങുന്നു. ഒക്ടോബറില്‍ 19,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. നഷ്ടപരിഹാരമൊന്നും നല്‍കാതെയായിരിക്കും ഇത്രയും ഭീമമായ പിരിച്ചുവിടല്‍.
കൊവിഡ് കാരണം കടുത്ത പ്രതിസന്ധിയിലായ കമ്പനിക്ക് യു.എസ് സര്‍ക്കാരിന്റെ ഉത്തേജന പദ്ധതി പ്രകാരം സെപ്റ്റംബര്‍ വരെയുള്ള ചെലവുകള്‍ക്കായി 25 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. അതിനു ശേഷം നടത്തിക്കൊണ്ടുപോവാനുള്ള ഫണ്ടിനായി 25 ബില്യണ്‍ ഡോളര്‍ കൂടി കമ്പനി ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കരാറിലെത്താനായില്ല. ഇതോടെയാണ് കമ്പനി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."