നെഹ്‌റു ട്രോഫി ഭാഗ്യചിഹ്ന മത്സരം: എന്‍ട്രി ക്ഷണിച്ചു
കോട്ടയം: അറുപത്തി നാലാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 25നു വൈകുന്നേരം അഞ്ചു വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-ഫോര്‍ സൈസ് ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്‍ണ്ടത്.
സൃഷ്ടികള്‍ മൗലികമായിരിക്കണം. എന്‍ട്രികള്‍ അയയ്ക്കുന്ന കവറില്‍ '64-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം.
ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറുകളില്‍ തയാറാക്കിയ എന്‍ട്രികളും സ്വീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന രചനയ്ക്ക് 5,001 രൂപ സമ്മാനം നല്‍കും. സൃഷ്ടികള്‍ മൗലികമല്ലെന്നു ബോധ്യപ്പെട്ടാല്‍ എന്‍ട്രികള്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ രചനയുടെ പൂര്‍ണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും.
വിധിനിര്‍ണയസമിതിയുടെ തീരുമാനം അന്തിമമായിരിക്കും. എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ-688 001 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരത്തിന് ഫോണ്‍: 0477 2251349.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."