ഓണ ഡ്യൂട്ടി സംബന്ധിച്ച് തര്‍ക്കം: പൊലിസുകാരനെ എസ് ഐ മര്‍ദിച്ചതായി പരാതി, റിപ്പോര്‍ട്ട് തേടി ജില്ലാ പൊലിസ് മേധാവി
കായംകുളം: ഓണത്തിന് കായംകുളം പൊലിസ് സ്റ്റേ്റ്റേഷനിലെ ഡ്യൂട്ടി നിശ്ചയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചക്കിടെ പൊലിസുകാരനെ എസ് ഐ മര്‍ദിച്ചു. വിഷയത്തില്‍ ജില്ലാ പൊലിസ് മേധാവി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സി.ഐ മുഹമ്മദ് ഷാഫി പരാതി സംബന്ധിച്ച് അന്വേഷണം നടത്തി. ഡി.വൈ.എസ്.പി അലക്സ് ബേബിയും സംഭവത്തില്‍ ഇടപ്പെട്ടിട്ടുണ്ട്.
എസ്.ഐയുടെ നടപടി പ്രതിഷേധത്തിനിടയാക്കി.സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ശാമുവലിനെതിരെയാണ് സിവില്‍ പൊലിസ് ഓഫിസര്‍ പ്രസാദ് പരാതി നല്‍കിയത്.
ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം.
പൊലിസുകാര്ക്കിടയിലെ ചര്‍ച്ചക്കിടെ ഓണാഘോഷം പരിഗണിച്ച് മൂന്ന് ടേണായി ഡ്യൂട്ടി നിശ്ചയിക്കണമെന്ന് അസോസിയേഷന് പ്രതിനിധി കൂടിയായ പ്രസാദ് നിര്‍ദ്ദേശിച്ചു. ഇതിനിടെ കടന്നുവന്ന അഡീഷണല്‍ എസ്.ഐ ചര്‍ച്ചയില്‍ ഇടപെട്ടതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്.
രണ്ട് ടേണിനോട് താല്പര്യമുണ്ടായിരുന്ന എസ്.ഐ ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നുവത്രെ. സംസാരത്തിനിടെ പ്രസാദിനെ പിടിച്ചുതള്ളിയെന്നാണ് പരാതി. ഗുരുതര ഉദരരോഗത്തിന് ചികില്‍സയിലായിരുന്ന പ്രസാദ് താഴേക്ക് വീണതോടെ പൊലിസുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി.
ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ ചില പൊലിസുകാരുടെ അവസരോചിത ഇടപെടലില്‍ സംഘര്‍ഷം ഒഴിവാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."