HOME
DETAILS
MAL
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചുകയറി
backup
July 20 2016 | 22:07 PM
തൊടുപുഴ: മങ്ങാട്ട്കവലയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ച് കയറി. ഇന്നലെ ഉച്ചകഞ്ഞ്
3.30 ഓടെയാണ് മുതലക്കോടം ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ ബൈക്കില്‍ തട്ടിയ ശേഷം കടയിലേക്ക് ഇടിച്ച് കയറിയത്. മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനിലാണ് അപകടം. ഈ വഴിയില്‍ നിന്നും റോഡ് ക്രോസ് ചെയ്ത ബൈക്കിലാണ് ഓട്ടോറിക്ഷ തട്ടിയത്.
അപകടത്തില്‍ കടയുടെ ചില്ല് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. ഏകദേശം അമ്പതിനായിരം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."