പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡ്യൂട്ടി ഡോക്ടര്‍ വിസമ്മതിച്ചു
അടിമാലി : പിഞ്ചുകുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡ്യൂട്ടി ഡോക്ടര്‍ വിസമ്മതിച്ചു. ജനപ്രതിനിധികളുടെ അഭ്യര്‍ത്ഥന മാനിച്ചു ആശുപത്രി സുപ്രണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തി കൊടുത്തു.
അടിമാലി താലൂക്കാശുപത്രിയില്‍ ഇന്നലെ മുന്നരയോടെയാണു സംഭവം ബൈസണ്‍വാലി നാല്‍പതേക്കര്‍ പുഴയില്‍ പോയി മരിച്ച വിജയ് ഭവനില്‍ വിജയുടെ മകന്‍ കിരണിന്റെ മ്യതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന കാര്യത്തിലാണു ഇ എന്‍ റ്റി വിഭാഗത്തിലെ ഡ്യുട്ടി ഡോക്ടര്‍ വിസമ്മതമറിയിച്ചത് . കൊച്ചുകുട്ടികളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി തനിക്ക് വശമില്ലെന്നും കോട്ടയത്തിനു റഫര്‍ ചെയ്യാമെന്നുമാണു ഡോക്ടറെ സമീപിച്ച ബ്ലോക്ക് ഗ്രാമപഞ്ചയത്തംഗങ്ങള്‍, ആശുപത്രി ജിവനക്കാര്‍ , പൊലിസ് ഉദ്ദ്യേഗസ്ഥര്‍ എന്നിവരോടു ഡോക്ടര്‍ നല്‍കിയ മറുപടി .
തുടര്‍ന്ന് ആശുപത്രി സുപ്രണ്ട് എസ് അജയകുമാറിനെ സമീപിച്ചതോടെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഇദ്ദേഹം തയ്യാറാകുകയായിരുന്നു. പതിനൊന്നു ദിവസം പഴക്കുള്ള മൃതദേഹവുമായി ബന്ധപ്പെട്ടു മറ്റു തരത്തിലുള്ള സംശയങ്ങളൊന്നുമില്ലെന്നു പൊലിസ് ഔദ്യോഗികമായി അറിയിച്ചിട്ടും ഇക്കാരയത്തില്‍ ബന്ധപ്പെട്ട ഡോക്ടറുടെ നടപടി അപലനീയമാണെന്നും ഡോക്ടര്‍ ആശുപത്രിയിക്ക് സമീപം സ്വന്തം ക്വാര്‍ട്ടേഴ്‌സില്‍ സ്വകാര്യ പരിശോധന നടത്തുന്നതുകൊണ്ടാണ് വിസമതിക്കാന്‍ കാരണെമന്നും അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷൈല ജോസ്, ഉഷ സന്ദാനന്ദന്‍ എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."