വോട്ടെടുപ്പ്: സൂക്ഷ്മ പരിശോധന നടത്തി
കൊല്ലം: കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടെടുപ്പിന്റെ സ്ക്രൂട്ടനി നടത്തി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് വിലയിരുത്തി. വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റേഷനുകളിലെ 17എ രജിസ്റ്റര്‍, മോക്ക് പോള്‍ സര്‍ട്ടിഫിക്കറ്റ്, പ്രിസൈഡിങ് ഓഫിസര്‍ ഡയറി തുടങ്ങിയവ പൊതു നിരീക്ഷകനായ സൗരവ് പഹാഡി പരിശോധിച്ചു.
ജില്ലാ വരണാധികരിയായ ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്ത്തികേയന്, പാര്‍ലമെന്റ് മണ്ഡലത്തിലെ മറ്റ് ഉപവരണാധികാരികളും മൈക്രോ ഒബ്സര്‍വര്‍മാരും സന്നിഹിതരായി. പൊതു തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് തൃപ്തികരമാണെന്ന് പങ്കെടുത്ത സ്ഥാനാര്‍ഥിയും സ്ഥാനാര്‍ഥികളുടെ പ്രതിനിധികളും അഭിപ്രായപ്പെട്ടു.
സബ് കലക്ടര്‍ എ. അലക്സാണ്ടര്‍, അസിസ്റ്റന്റ് കലക്ടര്‍ എസ്. ഇലക്കിയ, സ്ഥാനാര്‍ഥി എന്‍. ജയരാജന്, സ്ഥാനാര്‍ഥികളുടെ പ്രതിനിധികളായ എം. വിശ്വനാഥന്, അഡ്വ. ഫിലിപ്പ് കെ. തോമസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."