HOME
DETAILS

ആശങ്ക അകലാതെ വെള്ളത്തൂവല്‍ നിവാസികള്‍

  
backup
August 27 2018 | 05:08 AM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95-%e0%b4%85%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b5

അടിമാലി: പ്രളയം നിലയ്ക്കാതെ പെയ്തിറങ്ങിയപ്പോള്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്കിരയായത് വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തില്‍.
മലയിടിച്ചിലും ഉരുള്‍പൊട്ടലും ഭീതിയും ആശങ്കയും നിറഞ്ഞ ദിവസങ്ങളാണ് വെള്ളത്തൂവല്‍ നിവാസികള്‍ക്ക് നല്‍കിയത്. മഴകുറഞ്ഞെങ്കിലും ഈ ഗ്രാമം ഇപ്പോഴും ഒറ്റപ്പട്ടു കിടക്കുകയാണ്. ഒറ്റപ്പെടലിനേക്കാളേറെ ഭൂപ്രകൃതിയിലുണ്ടായ മാറ്റങ്ങളാണ് ഇവിടുത്തുകാരെ ഏറെ പേടിപ്പെടുത്തുന്നത്.
വെള്ളത്തൂവല്‍, കുത്തുപ്പാറ, പൂത്തലനിരപ്പ്, പന്നിയാര്‍കുട്ടി, കത്തിപ്പാറ, മാങ്കടവ് തുടങ്ങി നിരവധി പ്രദേശങ്ങളില്‍ ഭൂമി വിണ്ടു കീറിയതിന്റെയും മണ്ണിടിച്ചിലിനേക്കാള്‍ ഭീകരമായ മലയിടച്ചിലുണ്ടായതിന്റെയും കാരണങ്ങളെന്താണെന്നാണ് ഇപ്പോള്‍ ഇവിടുത്തുകാര്‍ പരസ്പരം ചോദിക്കുന്നത്. ഏറ്റവും വലിയ മണ്ണിടിച്ചിലുണ്ടായിരിക്കുന്നത് പന്നിയാര്‍കുട്ടിയിലാണ്. പന്നിയാര്‍ പുഴയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്തിരുന്ന പന്നിയാര്‍കുട്ടി ടൗണിനെ പൂര്‍ണമായും ഇല്ലാതാക്കിയ മലയിടിച്ചില്‍ ഭൂപ്രകൃതിയിലുണ്ടായ പ്രതിഭാസങ്ങള്‍കൊണ്ടാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ഭൂകമ്പസമാനമായ കുലുക്കം ഈ പ്രദേശങ്ങളില്‍ അനുഭപെട്ടിരുന്നു. അഞ്ചുപേരുടെ ജീവനെടുത്ത വെള്ളത്തൂവല്‍ എസ്സുവളവിലെ ഉരുള്‍പൊട്ടലാണ് ഇതില്‍ ഏറ്റവും ഭീകരത സൃഷ്ടിച്ചത്.വിവിധ ക്യാമ്പുകളിലുണ്ടായിരുന്നവര്‍ വീടുകളിലേക്ക് മടങ്ങിയെത്തിയെങ്കിലും ആശങ്കയോടെയാണ് പലരും വെള്ളത്തൂവല്‍ എന്ന ദേശത്തെ ഉറ്റുനോക്കുന്നത്.
ജിയോളജിക്കല്‍ വകുപ്പ് പഠനം നടത്തി ജനങ്ങളുടെ ആശങ്കകള്‍ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെട്ടത് ഈ പേദേശങ്ങളുടെ പ്രളയകെടുതികള്‍ പുറംലോകത്തെത്താന്‍ വൈകുന്നതിന് കാരണമായിരുന്നു. ഒറ്റപ്പെട്ട് കാല്‍നടയാത്രപോലും ദുഷ്‌കരമായ പ്രദേശങ്ങള്‍ വെള്ളത്തൂവല്‍ പഞ്ചായത്തില്‍ നിരവധിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago