കെട്ടിടം തകര്‍ന്ന സംഭവം: മരണം പതിനാറായി
മുംബൈ: മഹാരാഷ്ട്രയില്‍ റെയ്ഗാദ് ജില്ലയിലെ മലാദില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാറായി.
ഏഴുപതിലേറെ പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ പലരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു 45ലേറെ ഫ്ളാറ്റുകള്‍ നിലനില്‍ക്കുന്ന കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തെ തുടര്‍ന്നു പലരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതോടെ കേന്ദ്ര ദുരന്തനിവാരണ സംഘംവരെ രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം മുപ്പതിലേറെ മണിക്കൂര്‍ നീളുകയും ചെയ്തിരുന്നു. അപകടത്തില്‍ കാണാതായ 19 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.
സംഭവത്തില്‍ കെട്ടിട്ടനിര്‍മാണ കരാറുകാരനെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍മാണം നടന്നു പത്തു വര്‍ഷത്തിനുള്ളിലാണ് കെട്ടിടം തകര്‍ന്നുവീണിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."