'മറ്റൊരു അധികാരി വിഭാഗമുണ്ട്, എളുപ്പത്തെ അവര്‍ പ്രയാസമാക്കുന്നു'; യു.എ.ഇ ഭരണാധികാരിയുടെ ട്വീറ്റ് വൈറലാവുന്നു
അബുദബി: യു.എ.ഇ ഭരണാധികാരി ഹിസ് ഹൈനസ് ശൈഖ് മുഹമ്മദിന്റെ രണ്ട് ട്വീറ്റുകള്‍ സാമൂഹ്യമാധ്യമ ലോകത്ത് ചര്‍ച്ചയാവുകയാണ്. ഇന്നലെ അറബിയില്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളാണ് വലിയ ചര്‍ച്ചയിലേക്കു വഴിവച്ചിരിക്കുന്നത്.
കേരളത്തിലേക്ക് പ്രളയദുരിതാശ്വാസമായി യു.എ.ഇ 700 കോടി പ്രഖ്യാപിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും മുനവച്ചാണ് ട്വീറ്റുകളെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അങ്ങനെയാണെങ്കില്‍, കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കണക്കിനു വിമര്‍ശിക്കുകയാണിത്.
ജീവിതം എന്നെ പഠിപ്പിച്ചത് എന്ന ഹാഷ്ടാഗോടെയാണ് രണ്ടു ട്വീറ്റുകളും.
ട്വീറ്റ് ഒന്ന്
ഉത്തരവാദിത്തങ്ങള്‍ വഹിക്കുന്നവര്‍ (ഭരണാധികാരികള്‍) രണ്ടു തരക്കാരാണ്. ഒന്നാം വിഭാഗം നന്മകള്‍ക്ക് വഴിതുറക്കുന്നവരാണ്. അവര്‍ ജനങ്ങളെ സേവിക്കുന്നത് ഇഷ്ടപ്പെടുന്നു. ജനജീവിതം എളുപ്പകരമാക്കുന്നതിലാണ് അവരുടെ സൗഭാഗ്യം. മനുഷ്യന് നല്‍കുന്നതിലും അവന് വേണ്ടി സമര്‍പ്പിക്കുന്നതിനെയുമാണ് അവര്‍ അമൂല്യമായി കണക്കാക്കുന്നത്. അവരുടെ യഥാര്‍ത്ഥ നേട്ടം ജനങ്ങളുടെ ജീവിതം ഏറ്റവും ശ്രേഷ്ഠമാക്കുന്നതാണ്. അവര്‍ വാതിലുകള്‍ തുറക്കുന്നു (അവസരങ്ങള്‍ സൃഷ്ടിക്കുന്നു), പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നു, ജനങ്ങള്‍ക്ക് ഉപകാരം ചെയ്യുന്നതിനായി എപ്പോഴും നെട്ടോട്ടമോടുന്നു.
#علمتني_الحياة أن المسئولين نوعان .. النوع الأول هم مفاتيح الخير .. يحبون خدمة الناس .. سعادتهم في تسهيل حياة البشر .. وقيمتهم فيما يعطونه ويقدمونه.. وإنجازهم الحقيقي في تغيير الحياة للأفضل .. يفتحون الأبواب، ويقدمون الحلول.. ويسعون دائما لمنفعة الناس
— HH Sheikh Mohammed (@HHShkMohd) August 26, 2018
ട്വീറ്റ് രണ്ട്
രണ്ടാം വിഭാഗക്കാര്‍ എല്ലാ നന്മകളെയും കൊട്ടിയടക്കുന്നവരാകുന്നു. എളുപ്പത്തെ അവര്‍ പ്രയാസകരമാക്കുന്നു, സമൃദ്ധിയെ അവര്‍ ദുര്‍ലഭമാക്കുന്നു, ജനജീവിതം അങ്ങേയറ്റം ദുസ്സഹമാക്കുന്നതിന് കെട്ടിക്കുടുക്കുകളും നൂലാമാലകളുമുണ്ടാക്കുന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്നതിലാണവര്‍ തങ്ങളുടെ ജീവിത സൗഭാഗ്യം കണ്ടെത്തുന്നത്. ആവശ്യങ്ങള്‍ നിവര്‍ത്തിക്കാന്‍ ജനം
തങ്ങളുടെ വാതില്‍പ്പടിയിലും ഓഫീസുകളിലുമായി കെട്ടിക്കിടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
രണ്ടാം വിഭാഗത്തേക്കാള്‍ ആദ്യ വിഭാഗം വര്‍ധിക്കാത്ത കാലത്തോളം ഏതൊരു രാജ്യവും സര്‍ക്കാരുകളും വിജയിക്കാന്‍ പോകുന്നില്ല.
والنوع الثاني.. مغاليق للخير .. يصعّبون اليسير .. ويقلّلون الكثير .. ويقترحون من الإجراءات ما يجعل حياة البشر أكثر مشقة .. سعادتهم في احتياج الناس لهم ووقوفهم بأبوابهم وعلى مكاتبهم ..
— HH Sheikh Mohammed (@HHShkMohd) August 26, 2018
لا تنجح الدول والحكومات إلا إذا زاد النوع الأول على الثاني .. #علمتني_الحياة
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."