ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകള്‍ താവളമാക്കി സാമൂഹ്യവിരുദ്ധര്‍
കൂറ്റനാട്: ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകള്‍ മദ്യപസംഘങ്ങള്‍ താവളമാക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് ലക്ഷ്യമിട്ട് നിര്‍മിച്ച വെള്ളിയാങ്കല്ല് പൈതൃക പാര്ക്കിന് സമീപത്തും രാത്രികാലങ്ങളില്‍ മദ്യപാനികളുടെ ശല്യം രൂക്ഷമാണ്. ഒഴിവുദിവസങ്ങളില്‍ രാത്രിസമയം നിരവധിപേരാണ് സംഘംചേര്‍ന്ന് ഇവിടേക്ക് മദ്യപിക്കാനായെത്തുന്നത്. പുഴയില്‍ പുതുതായി രൂപപ്പെട്ട മണല്‍ത്തിട്ടകളും സമീപത്തെ പാറക്കൂട്ടങ്ങളും പറമ്പുകളുമെല്ലാം ഇത്തരക്കാര്‍ താവളമാക്കുകയാണ്. പാലത്തിന് മുകളിലെയും റോഡരികുകളിലേയും ഭൂരിഭാഗം തെരുവുവിളക്കുകളും അണഞ്ഞുകിടക്കുന്നത് ഇത്തരക്കാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
വെള്ളിയാങ്കല്ല് കൊടിക്കുന്ന് റോഡരികിലെ പൊന്തക്കാടുകളില്‍ നിറയെ മദ്യക്കുപ്പികള്‍ നിറഞ്ഞുകിടക്കയാണ്. പ്രളയശേഷം തടയണയുടെ പടിഞ്ഞാറുഭാഗത്ത് പുതിയ മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടതോടെയാണ് ഇത്തരക്കാരുടെ ശല്യം രൂക്ഷമായത്. നിളയോര പൈതൃകപാര്‍ക്കും പുഴ തീരങ്ങളും കേന്ദ്രീകരിച്ച് രാത്രികാല പൊലിസ് നിരീക്ഷണം ശക്തമാക്കേണ്ടത് ആവശ്യ നടപടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."