വേനല്‍മഴയിലും കാറ്റിലും നീലേശ്വരത്ത് പരക്കെ കൃഷിനാശം
നീലേശ്വരം: നീലേശ്വരത്തും പരിസരപ്രദേശത്തും കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിലും വേനല്‍ മഴയിലും പരക്കെ നാശനഷ്ടം. അങ്കക്കളരി, പാണ്ടിക്കോട്ട്, പഴനെല്ലി, ചിറപ്പുറം തുടങ്ങിയ പ്രദേശത്താണ് വ്യാപകമായി കാര്‍ഷിക വിളവുകള്‍ക്ക് നാശമുണ്ടായത്. ഇലക്ട്രിക് പോസ്റ്റുകള്‍ വീണതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു.
അങ്കക്കളരിയിലെ പി. നാരായണന്‍, വി.വി സതി, ടി.വി ഗോവിന്ദന്‍, ഇ.വി രാഘവന്‍, പി.വി കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ തെങ്ങ്, കവുങ്ങ്, നേന്ത്രവാഴ എന്നിവ നശിക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പാണ്ടിക്കോട്ട്്് പത്മനാഭന്റെ നേന്ത്രവാഴകള്‍ കാറ്റില്‍ നശിച്ചു. പഴനെല്ലിയില്‍ വി. ശ്രീനിവാസന്‍, സി.എം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ കവുങ്ങ് കൃഷിയും വാഴത്തോട്ടവും നശിച്ചു.
ചിറപ്പുറം ഭാഗത്ത് പി.വി ആയിഷയുടെ വീടിന് കാറ്റില്‍ തെങ്ങ് വീണതുമൂലം നാശനഷ്ടം സംഭവിച്ചു. കെ. ശ്രീധരന്റെ കിണര്‍ ഭാഗികമായി തകര്‍ന്നു. ഉപ്പിലിക്കൈയില്‍ പനക്കൂല്‍ കൃഷ്ണന്റെ വാഴത്തോട്ടം പൂര്‍ണമായും നശിച്ചു.
അതിശക്തമായ കാറ്റില്‍ കക്കാട്ട് അമ്പലം ഭാഗത്ത് കാര്‍ഷിക മേഖലയില്‍ വ്യാപകമായ നാശമുണ്ടായി. പെരിയടത്ത് ചന്ദ്രമതിയുടെ തെങ്ങുകളും കവുങ്ങുകളും നിരവധി വാഴകളും നശിച്ചു. തടവളം കുഞ്ഞമ്പു നായര്‍, ചന്തു നായര്‍, ഭാസ്‌കരന്‍, മുരളി, ശാരദ വണ്ണാത്തന്‍വീട്ടില്‍ നാരായണന്‍, വിജയന്‍ മാരാര്‍, ജനാര്‍ദ്ദന മാരാര്‍, പെരിയടത്ത് കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ വാഴകളും തെങ്ങ്, കവുങ്ങ് മുതലായവയും നശിച്ചു.
കാറ്റില്‍ നാശം സംഭവിച്ച സ്ഥലങ്ങള്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷ പി.എം സന്ധ്യ, കൗണ്‍സിലര്‍ പി. മനോഹരന്‍, പേരോല്‍ വില്ലേജ് ഓഫിസര്‍ പി.വി തുളസീരാജ്, അസിസ്റ്റന്റ് കൃഷി ഓഫിസര്‍ കെ. നാണുക്കുട്ടന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള സാമ്പത്തിക സഹായത്തിനായി റവന്യൂവകുപ്പും കൃഷിവകുപ്പും നാശനഷ്ടങ്ങളുടെ വിശദമായ റിപോര്‍ട്ട് തയാറാക്കി ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിക്കും. തകര്‍ന്നു വീണ ഇലക്ട്രിക് പോസ്റ്റുകള്‍ നന്നാക്കിയെടുത്ത് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുവാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."