HOME
DETAILS
MAL
ഖാസി വധം: സമരത്തിന്റെ 200-ാം ദിവസം വനിതാസംഗമം നടത്തും
backup
April 25 2019 | 07:04 AM
കാസര്‍കോട്: ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചുവട്ടില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന്റെ 200-ാം ദിവസമായ 27ന് ഉച്ചക്ക് രണ്ടിന് വനിതാ ഐക്യദാര്‍ഢ്യസംഗമം നടത്താന്‍ ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സിദ്ധീഖ് നദവി ചേരൂര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."