പാലോറ മലയിലെ നിര്‍മാണം: ജിയോളജി വകുപ്പ് പരിശോധിക്കണമെന്ന്
നരിക്കുനി: കിഴക്കോത്ത് മടവൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പാലോറ മലയില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ച് ജിയോളജി വകുപ്പിലേതുള്‍പ്പെടെയുള്ള ഉന്നതസംഘം സ്ഥലം പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് യൂത്ത് ലീഗ് മടവൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ടന്റ് റാഫി ചെരച്ചോറ, ജന. സെക്രട്ടറി എ.പി യൂസുഫലി, അസ്ഹറുദ്ദീന്‍, പി. ജിന്‍ഷാദ്, ഇ. അനീസ് മടവൂര്‍, അബ്ദുറഹ്മാന്‍ മുക്ക്, റിയാസ് രാംപൊയില്‍, എ. ഉബൈദ്, പി.സി നബീല്‍, മുനീര്‍ മുക്ക് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള യൂത്ത് ലീഗ് സംഘം സ്ഥലം സന്ദര്‍ശിച്ചു.
പ്രകൃതി സുന്ദരമായ ഇവിടെ വന്‍ തോതിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വയനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റിസോട്ടുകളുള്ളയാളാണ് 15 ഏക്കറോളം സ്ഥലം സ്വന്തമാക്കി വന്‍ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുന്നതിനായാണ് ഉടമ അനുമതി തേടിയത്. എന്നാല്‍ കാറ്ററിങ് കോളജ്, റിസോട്ട്, കല്യാണ മണ്ഡപം തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ടെണ്ടന്നാണ് അറിയുന്നത്.
സ്ഥലം സ്ഥിതി ചെയ്യുന്ന കിഴക്കോത്ത് പഞ്ചായത്ത് താമരശ്ശേരി താലൂക്കിലും മടവൂര്‍ കോഴിക്കോട് താലൂക്ക് പരിധിയിലും പെട്ടതാണ്. ഇതിന്റെ അടുത്ത പ്രദേശമാണ് അടുത്തിടെ ഉരുള്‍പൊട്ടിയ കരിഞ്ചോല മല. ഇതു മൂലം പരിസരവാസികളെല്ലാം ഭീതിയോടെയാണ് ഇവിടെ വസിക്കുന്നത്. ശക്തമായ മഴ മൂലം വില്ലേജ് അധികൃതര്‍ താല്‍ക്കാലിക സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടണ്ടുപോകണമെങ്കില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിച്ച് പ്രദേശവാസികളുടെ ആശങ്കയകറ്റണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ശക്തമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും യൂത്ത് ലീഗ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സ്ഥലവും നിര്‍മാണ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നതിനായി അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."