അസമത്വങ്ങള്‍ക്കെതിരായ പോരാട്ടമായിരുന്നു അംബേദ്ക്കറുടെ ജീവിതമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയില്‍ നിലനിന്നിരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരായ പോരാട്ടമായിരുന്നു ഡോ. അംബേദ്ക്കറുടെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
'ഡോ. അംബേദ്ക്കറും ജനാധിപത്യവും' എന്ന സെമിനാര്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധസ്ഥിതരില്‍ ആത്മാഭിമാനം വളര്‍ത്താന്‍ അബേദ്ക്കറുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. ഭരണഘടനാ വ്യവസ്ഥകളിലൂടെ സമൂഹിക നീതി ഉറപ്പുവരുത്തുന്നതില്‍ അംബേദ്ക്കര്‍ ശ്രദ്ധിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി എ.കെ. ബാലന് അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.
കേരള സര്‍വകലാശാല പ്രോവൈസ് ചാന്‍സിലര്‍ എന്‍. വീരമണികണ്ഠന്, പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ല
മെന്ററി അഫയേഴ്സും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."