ദുരിതാശ്വാസക്യാംപിലെ മോഷണം; റവന്യു വകുപ്പില്‍ അതൃപ്തി പുകയുന്നു
പനമരം: പനമരം ദുരിതാശ്വാസ ക്യാംപില്‍ നിന്നും സാധനങ്ങള്‍ കടത്തിക്കൊണ്ട് പോവാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ റവന്യു വകുപ്പിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്യുകയും സര്‍വിസില്‍ നിന്നും സസ്‌പെന്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ റവന്യു വകുപ്പ് ജീവനക്കാര്‍ക്കിടയില്‍ അതൃപ്തി ഉയരുന്നു.
കഴിഞ്ഞ ഒരു മാസത്തോളമായി ജില്ലയില്‍ പലഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാംപുകള്‍ പരാതികളില്ലാതെ നടത്തിക്കൊണ്ടു പോവുന്നതിനായി രാപ്പകല്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ രാഷ്ട്രീയക്കാര്‍ ക്യാംപുകള്‍ കൈകാര്യം ചെയ്യാനാരംഭിച്ചതോടെ ബലിയാടുകള്‍ ആക്കുകയായിരുന്നുവെന്നാണ് പരാതിയുയരുന്നത്. സുഗമമമായി നടത്തിക്കൊണ്ട് പോയിരുന്ന ക്യാംപുകളിലേക്ക് ഇതര ജില്ലകളില്‍ നിന്നുള്‍പ്പെടെ സഹായങ്ങള്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെയാണ് രാഷ്ട്രീയക്കാര്‍ അമിതമായി ഇടപെടാന്‍ തുടങ്ങിയത്. ക്യാംപുകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലും വിതരണം നടത്തുന്നതിലും മറ്റു ക്യാംപുകളിലേക്ക് കൊണ്ടു പോവുന്നതിലുമെല്ലാം അതാത് പ്രദേശത്ത്െ രാഷ്ട്രീയക്കാര്‍ അമിതമായി ഇടപ്പെട്ടുവെന്ന ആരോപണം മുന്‍പേ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ പനമരം ക്യാംപില്‍ ചില വാക്തര്‍ക്കങ്ങള്‍ ഉണ്ടായതായും പറയപ്പെടുന്നു. ഇതിന് പുറമെ ക്യാംപില്‍ ഡോക്ടറില്ലെന്ന് ആരോപിച്ച് ഒരു പഞ്ചായത്തംഗം നിരാഹാരമിരിന്നിരുന്നു. ഇത് ഭരണകക്ഷി പാര്‍ട്ടിയിലും റവന്യൂ അധികാരികളുടെ ഇടയിലും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായിട്ടാണ് രണ്ട് പേരെ മോഷണക്കാരായി ചിത്രീകരിച്ചതെന്ന് സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരണം നടക്കുന്നുണ്ട്. വ്യാഴാഴ്ച രാത്രിയില്‍ 10.30ഓടെ പനമരത്തെ സ്റ്റോര്‍ റൂമില്‍ നിന്നും രണ്ട് പേര്‍ക്ക് കമ്പിളി നല്‍കാനായി ജീവനക്കാരെത്തിയപ്പോഴാണ് ക്യാംപിലുണ്ടായിരുന്നവര്‍ പിടികൂടിയതെന്നാണ് പറയപ്പെടുന്നത്. പിന്നീടിവരെ മുറിയിലടച്ച് ചോദ്യം ചെയ്യുകയും ചിലര്‍ കൈയേറ്റം ചെയ്തതായും ആരോപണമുണ്ട്. ഇവരിലൊരു ജീവനക്കാരന്റെ വാഹനത്തില്‍ പ്ലാസ്റ്റിക് ബക്കറ്റ്, ബാത്‌റൂം ക്ലീനര്‍ എന്നവയുണ്ടായിരുന്നു. ഇതിന് പുറമെ ഉപ്പ്, സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍, പര്‍ദ്ദ തുടങ്ങിയവ സ്ഥലത്ത് തടിച്ചുകൂടിയലരില്‍ ചിലര്‍ കാറില്‍കൊണ്ടു പോയി വെക്കുകയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്. എം.എല്‍.എ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുലര്‍ച്ചെ 2.30ഓടെ സ്ഥലത്തെത്തിയ മാനന്തവാടി തഹസില്‍ദാര്‍ വാഹനം പരിശോധിച്ചതില്‍ സാധനങ്ങള്‍ കണ്ടെത്തിയതിനാലാണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പൊലിസിനോട് ആവശ്യപ്പെട്ടത്. നാട്ടുകാരുടെ രോഷത്തിനിടിയില്‍ നിന്നും ജീവനക്കാരെ പൊലിസ് പുറത്തെത്തിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷമാണ് ഉന്നത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി കേസെടുത്തതെന്ന് കാണിച്ച് സോഷ്യല്‍ മീഡിയ വഴി ജീവനക്കാരെ അനുകൂലിച്ച് വ്യാപക പ്രചരണമാണ് നടക്കുന്നത്. ഇതിനിടെയാണ് റവന്യു ജീവനക്കാര്‍ക്കിടയിലും അതൃപ്തി പടരുന്നത്. പല ക്യാംപുകളും നേരത്തെ പിരിച്ചു വിടാനുള്ള നീക്കങ്ങളും അതൃപ്തിയുടെ ഭാഗമായിട്ടാണെന്നും പറയപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."