പ്രകൃതിവിരുദ്ധ പീഡനം; അസിസ്റ്റന്റ് പ്രൊഫസറെ അറസ്റ്റുചെയ്തു
പേരൂര്‍ക്കട: 16 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രൊഫസറെ പേരൂര്‍ക്കട പൊലിസ് അറസ്റ്റുചെയ്തു. കൊല്ലം സ്വദേശി എസ്.എം റാഫി (43) ആണ് അറസ്റ്റിലായത്. ഈ മാസം 11നാണ് കേസിന് ആസ്പദമായ സംഭവം. പീഡനത്തിനിരയായ കുട്ടി റാഫിയുടെ അയല്‍വാസിയാണ്. മാതാവ് ഒരാവശ്യവുമായി ബന്ധപ്പെട്ട് നാട്ടില്‍പോയ സമയത്ത് കുറവന്‍കോണത്തെ ഒരു ഫ്‌ളാറ്റില്‍വച്ചാണ് ഇയാള്‍ 16കാരനെ പീഡിപ്പിച്ചത്. പീഡനം നടന്നുവെന്നുപറയുന്ന ദിവസം കുട്ടി ക്ലാസില്‍ പോയിരുന്നില്ല. ഇതിന്റെ കാരണം മാതാവ് അന്വേഷിക്കുകയും തുടര്‍ന്ന് കുട്ടി വിവരങ്ങള്‍ തുറന്നു പറയുകയുമായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പീഡനം നടന്നതായി തെളിയുകയും മാതാവ് പൊലിസില്‍ പരാതി നല്‍കുകയും ചെയ്തത്. കേരള യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള ഒരു കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായ റാഫി ഒരു അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തി. മനോരോഗിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇയാള്‍ ശ്രമിച്ചു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ ശ്രീകാര്യത്തെ ഒരു ആശുപത്രിയില്‍ ഇയാള്‍ അഡ്മിറ്റായി. എന്നാല്‍ പൊലിസ് യാഥാര്‍ഥ്യം മനസിലാക്കുകയും അറസ്റ്റ് ഒഴിവാക്കാനുള്ള റാഫിയുടെ ശ്രമങ്ങള്‍ വിഫലമാക്കുകയും ചെയ്തതോടെയാണ് പ്രതി കസ്റ്റഡിയിലായത്.
സി.ഐ സ്റ്റ്യുവര്‍ട്ട് കീലര്‍, എസ്.ഐ സുലൈമാന്‍, വനിതാ സി.പി.ഒ രാജി, സി.പി.ഒമാരായ രാധാകൃഷ്ണന്‍, അനൂപ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."