സമ്പാദ്യം മുഅല്ലിം ക്ഷേമനിധിയിലേക്കു സമ്മാനിച്ചു കുരുന്നുമാതൃക
മലപ്പുറം: ഒരുക്കൂട്ടി വച്ച ഒരുപിടി നാണയത്തുട്ടുകള്‍ ഉസ്താദുമാരുടെ ക്ഷേമനിധിയിലേക്കു നല്‍കി കുരുന്നു മാതൃക. മലപ്പുറം ജില്ലയിലെ നോര്‍ത്ത് വടക്കാങ്ങര ഇഹ്‌യാഉദ്ദീന്‍ ഹയര്‍ സെക്കന്‍ഡറി മദ്‌റസയിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥി മുഹമ്മദ് സഹല്‍ ആണ് സമ്പാദ്യക്കുടുക്ക മുഅല്ലിം ഡേയുടെ ഭാഗമായി മദ്‌റസാധ്യാപകരെ ഏല്‍പിച്ചത്.
പരേതനായ വേങ്ങശ്ശേരി അബ്ദുല്‍ഗഫൂറിന്റെ പുത്രനാണ് സഹല്‍. അഞ്ചുവര്‍ഷം മുന്‍പ് കിഡ്‌നി രോഗ ബാധിതനായാണ് ഉപ്പയുടെ മരണം. മിടുക്കനായ വിദ്യാര്‍ഥിയായ സഹ്ല്‍ ഉമ്മ സലീനയോടാണ് തന്റെ സമ്പാദ്യതുക ദാനം ചെയ്യാനുള്ള സന്നദ്ധത അറിയിച്ചത്. തുകപോലും എണ്ണിനോക്കാതെ മദ്‌റസയിലെത്തിച്ചു ഉസ്താദുമാരെ ഏല്‍പ്പിച്ചു. 7761 രൂപയായിരുന്നു സഹ്‌ലിന്റെ സമ്പാദ്യക്കുടുക്കയിലുണ്ടായിരുന്നത്.
മാതൃകാ പ്രവര്‍ത്തനത്തിലൂടെ മിടുക്ക് കാട്ടിയ സഹ്്‌ലിനെ സാബിഖലി ശിഹാബ് തങ്ങള്‍, ബി.എസ്.കെ.തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടിലെത്തി ഉപഹാരം നല്‍കി ആദരിച്ചു. എസ്.കെ.ജെ.എം സെക്രട്ടറി കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി,ശമീര്‍ ഫൈസി ഒടമല, അന്‍വര്‍ റശീദ് ബാഖവി, സ്വദര്‍ മുഅല്ലിം പി. അലി ഫൈസി, സഈദ് ഫൈസി, അബ്ദുല്‍ മജീദ് ഫൈസി,മ ുഹമ്മദലി ഫൈസി, റാശിദ് ഫൈസി, അബ്ദുല്ലക്കുട്ടി ഹാജി, മഹ്ബൂബ് മാസ്റ്റര്‍, ഉമര്‍ വേങ്ങശ്ശേരി, മൊയ്തീന്‍ കുട്ടി കണക്കരത്തൊടി, ജഅ്ഫര്‍ വേങ്ങശ്ശേരി പങ്കെടുത്തു.
മുഹമ്മദ് സാദിഖ് ,മുഹമ്മദ് ആശിഖ്, മുഹമ്മദ് ഷബീര്‍ എന്നിവരാണ് സഹ്‌ലിന്റെ സഹോദരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."