കുരുക്കഴിയാതെ പേരാമ്പ്ര ടൗണ്‍
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന ഭാഗത്തുള്ള മരക്കാടിത്തോടിന്റെ പാലം യാതൊരു ബദല്‍ സംവിധാനവും ഏര്‍പ്പെടുത്താതെ പൊളിക്കാന്‍ തുടങ്ങിയത് ടൗണില്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ഇതോടെ ടൗണിലൂടെ കാല് നട യാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മാര്‍ക്കറ്റ് പരിസരത്തും എല്‍.ഐ.സി ബില്‍ഡിങ്ങിന്റെ ഭാഗത്തും പുനര്‍ നിര്‍മാണത്തിനായി പാലം പൊളിച്ചതിനെ തുടര്‍ന്ന് ഗതാഗത പ്രശ്നമുണ്ടായപ്പോള്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ട്രാഫിക് പരിഷ്കരണ കമ്മിറ്റിയോടോ മറ്റ് ഉദ്യോഗസ്ഥരടോ ആലോചിക്കാതെ ഉദ്യോഗസ്ഥന്മാര് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതാണ് ഗതാഗത പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുറ്റ്യാടി ഭാഗത്ത് നിന്ന് കോഴിക്കോടേക്ക് പോകുന്ന വാഹനങ്ങള്‍ പൈതോത്ത് റോഡ് വഴി ചെമ്പ്ര റോഡിലൂടെ കോഴിക്കോട് ഭാഗത്തേക്ക് തിരിച്ചു വിട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു തത്തക്കാടന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."