HOME
DETAILS
MAL
ശത്രു തരൂരല്ല; ബി.ജെ.പിയും സി.പി.എമ്മും: ബെന്നി ബഹനാന്
backup
August 29 2020 | 19:08 PM
കൊച്ചി: കോണ്‍ഗ്രസിന്റെ ശത്രു ശശി തരൂരല്ല, ബി.ജെ.പിയും സി.പി.എമ്മുമാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കണം.
കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെയുള്ള ശശി തരൂരിന്റെ കത്തെഴുത്ത് വിവാദം സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കത്തു നല്കിയ ശേഷമുള്ള ഹൈക്കമാന്റ് തീരുമാനം തരൂര്‍ അംഗീകരിച്ചതാണെന്നും ഇതിനു ശേഷം വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ജോസ് കെ. മാണി പക്ഷത്തിനെതിരേയുള്ള നടപടി സംബന്ധിച്ച് സെപ്റ്റംബര്‍ മൂന്നിനു ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ബെന്നി വ്യക്തമാക്കി.
മുന്നണിക്കു പുറത്തുപോകാന്‍ വാശി പിടിക്കുന്നവരെ പിടിച്ചുനിര്‍ത്താനാവില്ല. അവസാന അവസരവും ജോസ് വിഭാഗം പാഴാക്കിയെന്നും ബെന്നി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."