HOME
DETAILS

ഇടുക്കിയില്‍ 278 ഉരുള്‍പൊട്ടല്‍, 1800 ലേറെ മണ്ണിടിച്ചില്‍; മരിച്ചത് 56 പേര്‍, ഏഴുപേരെ കാണാതായി

  
backup
August 28, 2018 | 6:33 AM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-278-%e0%b4%89%e0%b4%b0%e0%b5%81%e0%b4%b3%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8a%e0%b4%9f

തൊടുപുഴ: കാലവര്‍ഷത്തില്‍ ഇടുക്കി ജില്ലയില്‍ 278 സ്ഥലത്ത് ഉരുള്‍പൊട്ടലും 1800 ലേറെ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായെന്ന് ജില്ലാ കലക്ടര്‍ കെ.ജീവന്‍ ബാബു പറഞ്ഞു. കാലവര്‍ഷകെടുതി സംബന്ധിച്ച അവലോകനയോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19 ഉരുള്‍പൊട്ടലിലായി 46 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ 56 പേരാണ് മരിച്ചത്. ഏഴുപേരെ കാണാതായിട്ടുണ്ട്. 56 പേര്‍ക്ക് പരുക്കേറ്റു. 1200 ഓളം വീടുകള്‍ കാലവര്‍ഷത്തില്‍ പൂര്‍ണമായും നശിച്ചു.ഭാഗികമായി നാശനഷ്ടം സംഭവിച്ചത് 2266 വീടുകള്‍ക്കാണ്. ഈ ഗണത്തില്‍ 46.40 കോടിരൂപയുടെ നാശനഷ്ടമാണ് പ്രാരംഭമായി കണക്കാക്കിയിരിക്കുന്നത്. ഇടുക്കിതാലൂക്കില്‍ 564 ഉം ദേവികുളത്ത് 131 ഉം ഉടുമ്പന്‍ചോലയില്‍ 210 ഉം പീരുമേട് 248 ഉം തൊടുപുഴയില്‍ 47 ഉം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഭാഗികമായി തകര്‍ന്നത് ഇടുക്കിതാലൂക്കില്‍ 232 ഉം ഉം ദേവികുളത്ത് 753 ഉം ഉടുമ്പന്‍ചോലയില്‍ 700 ഉം പീരുമേട് 250 ഉം തൊടുപുഴയില്‍ 331 ഉം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.


വലിയ കൃഷിനാശം


കാര്‍ഷികമേഖലയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. 11339.64 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 61.64 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഇതുകൂടാതെ നിരവധി കര്‍ഷകരുടെഭൂമി വീണ്ടും കൃഷിചെയ്യാനാകാത്ത വിധത്തില്‍ വന്‍തോതില്‍ നഷ്ടപ്പെട്ടിട്ടുമുണ്ട്.


വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം


11 സ്‌കൂളുകള്‍ക്കും 11 അംഗന്‍വാടികള്‍ക്കും നാശനഷ്ടം ഉണ്ടായി. ആനവിരട്ടി എല്‍.പി സ്‌കൂള്‍, വിജ്ഞാനം എല്‍.പി സ്‌കൂള്‍ മുക്കുടം എന്നിവ പൂര്‍ണമായും തകര്‍ന്നു. റോഡുകള്‍ക്കുണ്ടായ നാശനഷ്ടംദേശീയ പാതയില്‍ 148 കിലോമീറ്റര്‍ റോഡിനും പൊതുമരാമത്ത് വകുപ്പിന്റെ 1145.78 റോഡുകള്‍ക്കും പഞ്ചായത്തിന്റെ 865.93 കിലോമീറ്റര്‍ റോഡിനും നാശനഷ്ടമുണ്ടായി.


വൈദ്യതി വിതരണത്തിലും നാശനഷ്ടം


പ്രകൃതിക്ഷോഭത്തില്‍ 13 ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 1500 പേര്‍ക്കുള്ള വൈദ്യതി ബന്ധം പുനസ്ഥാപിക്കണം. കുത്തുങ്കല്‍, സേനാപതി സബ്‌സ്റ്റേഷനുകളുടെ നന്നാക്കല്‍ പുരോഗമിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാടകയ്ക്കെടുത്ത കാറുമായി ഷെയ്ഖ് സായിദ് റോഡിൽ അഭ്യാസപ്രകടനം; വിദേശ സഞ്ചാരിയെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  2 days ago
No Image

റോഡ് വികസനത്തിന്റെ ഭാഗമായി എടുത്ത കുഴിയിലേക്ക് സ്‌കൂട്ടര്‍ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

എമിറേറ്റ്സ് വിമാനത്തിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം; യാത്രക്കാരെ ഒഴിപ്പിച്ചു പരിശോധന

uae
  •  2 days ago
No Image

യുഎഇയുടെ മനം കവര്‍ന്ന് കുട്ടികളുടെ ദേശീയ ഗാനം; വീഡിയോ പങ്കുവെച്ച് കിരീടാവകാശി ഹംദാന്‍

uae
  •  2 days ago
No Image

ബ്രിട്ടാസ് നടത്തിയത് ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമം; 'പി.എം ശ്രീ പാല'ത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കവെ തലയിടിച്ച് വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു

Kerala
  •  2 days ago
No Image

ഗസ്സന്‍ ജനതയെ ഒറ്റിക്കൊടുത്ത കൊടും ഭീകരന്‍, ഒടുവില്‍ സ്വന്തം ഗ്യാങ്ങിന്റെ കൈകളാല്‍ അന്ത്യം; ഇസ്‌റാഈല്‍ വളര്‍ത്തിയെടുത്ത യാസര്‍ അബൂശബാബ്

International
  •  2 days ago
No Image

ടാക്സി മറയാക്കി മയക്കുമരുന്ന് വിതരണം; 74 പാക്കറ്റ് മെത്താഫെറ്റമെനുമായി ഡ്രൈവർ പിടിയിൽ

Kuwait
  •  2 days ago
No Image

ബലാത്സംഗക്കേസ്: മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

Kerala
  •  2 days ago
No Image

രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് മനസാക്ഷിയെ ഞെട്ടിക്കുന്ന വൈകൃതം, ചിലര്‍ സംരക്ഷിക്കുന്നു: മുഖ്യമന്ത്രി

Kerala
  •  2 days ago