HOME
DETAILS

ഉപ്പുവെള്ളം: ബാവിക്കരയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തി

  
backup
April 26, 2019 | 6:55 AM

%e0%b4%89%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2

ബോവിക്കാനം: പയസ്വിനി പുഴയിലെ ജലസംഭരണിയില്‍ വെള്ളം വറ്റുകയും ഉപ്പിന്റെ അംശം കൂടുകയും ചെയ്തതോടെ ബാവിക്കരയില്‍നിന്നുള്ള പമ്പിങ് ജല അതോറിറ്റി നിര്‍ത്തിവച്ചു. നേരത്തേ തന്നെ പുഴയിലെ വെള്ളം ക്രമാതീതമായി താഴ്ന്നതിനാല്‍ രണ്ട് മോട്ടോറുകള്‍ ഉപയോഗിച്ച് നടത്തിയിരുന്ന പമ്പിങ് ഒരു മോട്ടോറില്‍നിന്ന് മാത്രമാക്കി ചുരുക്കിയിരുന്നു. പാണ്ടിക്കണ്ടത്തേ തടയണയില്‍ സംഭരിച്ചിരുന്ന വെള്ളം പുഴയിലൂടെ കനാല്‍ നിര്‍മിച്ച് ബാവിക്കര ജലസംഭരണിലേക്കുതുറന്നുവിട്ടിരുന്നു.
പുഴയിലെ നീരൊഴുക്ക് പൂര്‍ണമായും നിലച്ചതോടെ ഇവിടുത്തെ ജലശേഖരവും വറ്റിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ മുതലാണ് ബാവിക്കരയില്‍നിന്ന് വിദ്യാനഗറിലേക്കുള്ള പമ്പിങ് നിര്‍ത്തിവച്ചത്. ഏതാനും ദിവസങ്ങളായി കാസര്‍കോട് നഗരത്തിലെയും സമീപത്തെ അഞ്ച് പഞ്ചായത്തുകളിലെയും ഉപയോക്താക്കള്‍ക്ക് ജല അതോറിറ്റി ഉപ്പുകലര്‍ന്ന വെള്ളമാണ് വിതരണം ചെയ്തിരുന്നത്.
ജലസംഭരണിയിലേക്ക് കടല്‍ജലം കയറുന്നത് തടയാന്‍ ആലൂരില്‍ താല്‍ക്കാലിക തടയണ നിര്‍മിച്ചിട്ടുണ്ടെങ്കിലും വേലിയേറ്റ സമയത്ത് ഇതിനടിയിലൂടെയാണ് ജലസംഭരണിയിലേക്ക് ഉപ്പുവെള്ളം കയറുന്നത്.
നേരത്തേ വെള്ളത്തില്‍ ചെറിയ തോതില്‍ ഉപ്പിന്റെ അംശം ഉണ്ടായിരുന്നെങ്കിലും വെള്ളം കുറഞ്ഞതോടെ ഉപ്പിന്റെ അംശം കൂടി വരികയായിരുന്നു. കര്‍ണാടകയിലെ സുള്ള്യയിലും പരിസരങ്ങളിലും കനത്ത മഴ പെയ്താല്‍ മാത്രമേ പുഴയില്‍ നീരൊഴുക്ക് കൂടി ജലസംഭരണിയില്‍ വെള്ളമെത്തുകയുള്ളു. അതുവരെ ഇനി വെള്ളം കിട്ടുകയില്ല.
പൈപ്പ് ലൈന്‍ വഴിയിലുള്ള ജല വിതരണം നിര്‍ത്തിയതോടെ ജനം വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.
കാസര്‍കോടും പരിസരങ്ങളിലുമുള്ള രൂക്ഷമായ ജലക്ഷാമം ശുചീകരണ പ്രവര്‍ത്തനങ്ങളെയും അവതാളത്തിലാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തില്‍ തര്‍ക്കം; യോഗത്തിനിടെ സംസാരിക്കാന്‍ അവസരം ലഭിച്ചില്ല; വി.പി അബ്ദുല്‍ വഹാബ് എം.പി ഇറങ്ങിപ്പോയി

Kerala
  •  14 days ago
No Image

ഇനി നെറ്റ്‌വര്‍ക്ക് ഒരു പ്രശ്‌നമേയല്ല; ഇതാ വന്നെത്തി ബി.എസ്.എന്‍.എല്ലിന്റെ സാറ്റലൈറ്റ് ഫോണ്‍

Tech
  •  14 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  14 days ago
No Image

അർജന്റീന ദുർബലമായ ടീമെന്ന് സ്വിറ്റ്‌സർലൻഡ് പരിശീലകൻ മുരത് യാക്കിൻ; ക്വാർട്ടറിന് മുൻപ് പോര് മുറുകുന്നു

Football
  •  14 days ago
No Image

അർജന്റീന-ഈജിപ്ത് പോരാട്ടത്തിന് പിന്നാലെ വിവാദങ്ങൾ ഒടുങ്ങുന്നില്ല; സ്കലോണിയോട് ആക്രോശിച്ച് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ

Football
  •  14 days ago
No Image

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിന് മാറ്റി

Kerala
  •  14 days ago
No Image

പാലാ നഗരസഭയില്‍ നിര്‍ണായക നീക്കവുമായി എല്‍.ഡി.എഫ്; ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി

Kerala
  •  14 days ago
No Image

വിഴിഞ്ഞം കരാർ: വിവാദത്തിലേക്ക് പോകരുത്, കരാർ വ്യവസ്ഥകൾ ലംഘിക്കാനാകില്ലെന്ന് ഇ.പി. ജയരാജൻ

Kerala
  •  14 days ago
No Image

റെക്കോർഡുകളുടെ രാജാവിന് നോക്കൗട്ടിൽ പിഴക്കുന്നു; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കണക്കുകൾ ഇങ്ങനെ

Football
  •  14 days ago
No Image

യുഎഇയിലെ 30 ദിവസത്തെ വിസ ഗ്രേസ് പിരീഡ് ഇന്ന് അവസാനിക്കും: യാത്രക്കാർ അറിഞ്ഞിരിക്കേണ്ട നിർണ്ണായക വിവരങ്ങൾ ഇതാ

uae
  •  14 days ago