വടകരയിലെ സി.പി.എം പിന്തുണ കൊലപാതക രാഷ്ട്രീയത്തിനും പിണറായിയുടെ ധാര്‍ഷ്ട്യത്തിനുമുള്ള മറുപടി- മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചുവെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്നെ നേരിട്ട് വിളിച്ചാണ് ജില്ലാ തലത്തിലുള്ള നേതാക്കള്‍ പിന്തുണ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതക രാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്ത് മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനുള്ള മറുപടി കൂടിയാണ് വടകരയിലെ പിന്തുണ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടകരയിലും കോഴിക്കോടും കോണ്‍ഗ്രസ്ബി.ജെ.പി വോട്ട് കച്ചവടം നടന്നുവെന്ന സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്ന് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്താം. മറിച്ചാണെങ്കില്‍ പിണറായി വിജയന്‍ സമാന നിലപാട് സ്വീകരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഫാസിസത്തിന്റെ ഭീഭത്സമായ മുഖമാണ് മുഖ്യമന്ത്രിയുടേത്. ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടാവുന്ന വിജയത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."