HOME
DETAILS

സംവരണത്തിന്റെ ചരിത്രം

  
backup
August 29 2020 | 19:08 PM

ap-kunjamu-todays-article-30-08-2020

ജനാധിപത്യ സമൂഹങ്ങളില്‍ ഒരു നിലയ്ക്കല്ലെങ്കില്‍ മറ്റൊരു നിലയ്ക്കുള്ള ആനുകൂല്യങ്ങള്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള ഉപാധി എന്ന നിലയില്‍ നിലവിലുണ്ട്. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ വേണ്ടിയുള്ള വഴിയാണിത്. തൊഴില്‍, വിദ്യാഭ്യാസം, നിയമനിര്‍മാണ സഭകളിലെ പ്രാതിനിധ്യം, പൊതുഇടങ്ങളിലെ അവകാശ സംരക്ഷണം തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ ഇത്തരം ഉപാധികള്‍ പ്രാവര്‍ത്തികമാവുന്നു. അതു ക്വാട്ട സമ്പ്രദായത്തിലൂടെയാവാം. ജോലിക്കും വിദ്യാഭ്യാസത്തിനും മറ്റും നിശ്ചിത ശതമാനം സീറ്റുകള്‍ നീക്കിവയ്ക്കുക എന്നതാണ് ഇന്ത്യയില്‍ അനുവര്‍ത്തിച്ചുവരുന്ന സംവരണരീതി. എന്നാല്‍ അമേരിക്കയില്‍ അഫര്‍മേറ്റീവ് ആക്ഷന്‍ എന്ന പേരിലാണ് സാമൂഹ്യനീതി നടപ്പില്‍ വരുത്താനുള്ള നടപടികള്‍. കറുത്ത വര്‍ഗക്കാര്‍ക്കും റെഡ് ഇന്ത്യക്കാര്‍ക്കും തൊഴില്‍ വിദ്യാഭ്യാസ മേഖലകളില്‍ വിവേചനമുണ്ടാകരുതെന്ന് നിയമനിര്‍മാണം മൂലം ഉറപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയാണ് അഫര്‍മേറ്റിവ് ആക്ഷന്‍ എന്ന പ്രയോഗത്തിനു സാധുത നല്‍കിയത്.

എന്നാല്‍ ഇന്ത്യയിലെപ്പോലെ തൊഴില്‍രംഗത്തും വിദ്യാഭ്യാസരംഗത്തും ഒരു നിശ്ചിത ശതമാനം ഒഴിവുകള്‍ മാറ്റിവയ്ക്കുകയല്ല അവിടുത്തെ രീതി. മറിച്ച് തുല്യയോഗ്യതയുള്ളപ്പോള്‍ വംശത്തിന്റെയോ വര്‍ഗത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ പേരില്‍ ആരോടും വിവേചനം പാടില്ല. ബ്രിട്ടനിലും ഇതാണു രീതി. ഏതെങ്കിലും വിഭാഗത്തില്‍പെട്ടവരെ അവരുടെ സാമൂഹ്യമായ സ്ഥാനം കണക്കിലെടുത്ത് ചില പ്രത്യേക ജോലികളിലേക്കു മാറ്റിനിര്‍ത്തരുത്. അതേസമയം, തുല്യയോഗ്യത ഉറപ്പുവരുത്തുകയും വേണം. ഇന്ത്യയിലെ രീതി മറ്റൊന്നാണ്. സാമൂഹ്യനീതി ഉറപ്പുവരുത്താന്‍ അധഃസ്ഥിത സമൂഹത്തിനുകൂടി തൊഴില്‍രംഗത്തും വിദ്യാഭ്യാസരംഗത്തും അവസരങ്ങള്‍ ഉറപ്പുവരുത്തുകയാണ് ചെയ്തിട്ടുള്ളത്.
ഇന്ത്യയില്‍ സംവരണം അടിയന്തര ആവശ്യമായിത്തീര്‍ന്നത് ഇവിടുത്തെ ജാതിവ്യവസ്ഥയുടെ പശ്ചാത്തലത്തിലാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വ്യത്യസ്ത ജാതിക്കാരായിത്തീരുകയും സമൂഹത്തില്‍ ഉച്ചനീചത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ശ്രേണീബന്ധങ്ങള്‍ രൂപപ്പെടുകയും ചെയ്തു. തൊഴിലും വിദ്യാഭ്യാസവുമൊക്കെ ഉന്നത ജാതിക്കാര്‍ക്കായിരുന്നു. അധികാരത്തില്‍ താഴ്ന്നജാതിക്കാര്‍ക്ക് പങ്കുണ്ടായിരുന്നില്ല. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. സ്വാതന്ത്ര്യ സമ്പാദന കാലത്ത് ഇന്ത്യയില്‍ 220 ദശലക്ഷം പട്ടികജാതിക്കാരാണ് ഉണ്ടായിരുന്നത്. അവര്‍ ജനസംഖ്യയുടെ 17 ശതമാനം വരുമായിരുന്നു. 100 ദശലക്ഷം ഗോത്രവര്‍ഗക്കാര്‍ അഥവാ പട്ടികവര്‍ഗക്കാര്‍. അവര്‍ എട്ടു ശതമാനവും. ഈ രണ്ടു വിഭാഗക്കാര്‍ക്കും യഥാക്രമം 15ഉം 7.5ഉം ശതമാനം സംവരണം നല്‍കി. ജാതിയായിരുന്നില്ല സംവരണത്തിന്റെ അടിസ്ഥാനം. മറിച്ച് ചില പ്രത്യേക ജാതിക്കാര്‍ നേരിടുന്ന സാമൂഹ്യ വിവേചനമായിരുന്നു.

52 ശതമാനം പേര്‍ ഇന്ത്യയില്‍ നിലനിന്നുപോന്ന ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിലെ ശൂദ്രരിലും താഴെയുള്ള പിന്നാക്കക്കാരായിരുന്നു. കരകൗശലപ്പണിയും തുകല്‍പണിയും മറ്റുമെടുത്ത് ഉപജീവനം നയിക്കുന്ന താഴേത്തട്ടിലുള്ള ജാതിക്കാര്‍, അവര്‍ ബ്രാഹ്മണരില്‍നിന്നും ക്ഷത്രിയരില്‍നിന്നും വൈശ്യരില്‍നിന്നും വ്യത്യസ്തരും സാമൂഹ്യവിവേചനം നേരിടുന്നവരുമായിരുന്നു. വിദ്യാഭ്യാസരംഗത്തും തൊഴില്‍രംഗത്തും ഈ വിവേചനംമൂലം അര്‍ഹമായ പദവികള്‍ നേടാന്‍ അവര്‍ക്കു സാധിച്ചില്ല. ദേശീയതലത്തില്‍ അവര്‍ക്കു സംവരണം ഉണ്ടായിരുന്നുമില്ല. എണ്‍പതുകളുടെ അവസാനത്തില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പില്‍ വരുത്തിയപ്പോഴാണ് പിന്നാക്ക സമുദായക്കാര്‍ക്ക് സംവരണം ലഭിച്ചത്.

1979ല്‍ ജനതാ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ പങ്കാളികളാകാന്‍ കഴിഞ്ഞുവെങ്കിലും ഭരണതലത്തില്‍ അവര്‍ അവഗണിക്കപ്പെട്ടു. അവര്‍ക്ക് പരിഗണന നല്‍കാന്‍ വേണ്ട ശുപാര്‍ശകള്‍ ചെയ്യാനാണ് ജനതാ സര്‍ക്കാര്‍ ബി.പി മണ്ഡല്‍ അധ്യക്ഷനായ പിന്നാക്കവര്‍ഗ കമ്മിഷനെ നിയോഗിച്ചത്. സംസ്ഥാന തലത്തില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്ന 3,743 ജാതികള്‍ ഉണ്ടെന്ന് കമ്മിഷന്‍ കണ്ടെത്തി. 1980ല്‍ കേന്ദ്ര സര്‍ക്കാരിലെ മൊത്തം പദവികളില്‍ 12.55 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍പെട്ടവരായി ഉണ്ടായിരുന്നത്. ക്ലാസ് വണ്‍ ജോലികളില്‍ 4.83 ശതമാനവും. ഇത്തരം തെറ്റു തിരുത്താന്‍ ഈ ജാതികളില്‍പെട്ടവര്‍ക്ക് 27 ശതമാനം സംവരണം വേണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. വി.പി സിങ് സര്‍ക്കാര്‍ അതു നടപ്പില്‍വരുത്തിയപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഉയര്‍ന്ന ജാതിക്കാരായ 62 വിദ്യാര്‍ഥികളാണ് ആത്മാഹുതി ചെയ്തത്. നിയമയുദ്ധങ്ങളുമുണ്ടായി. ഒടുവില്‍ കോടതി മണ്ഡല്‍ കമ്മിഷന്റെ ശുപാര്‍ശകളുടെ നിയമപ്രാബല്യം ഉയര്‍ത്തിപ്പിടിക്കുകയും അതു നടപ്പാക്കുകയും ചെയ്തു. ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപ്രധാനമായ ഒരു വിധിയാണ്. കാരണം ജാതിയോ മതമോ ആയിരുന്നില്ല മണ്ഡല്‍ ശുപാര്‍ശകളുടെ മാനദണ്ഡം, സാമൂഹ്യ വിവേചനമായിരുന്നു. അതുകൊണ്ടാണ് ഉത്തരേന്ത്യയിലെ ഉന്നതവിഭാഗക്കാരായ മുസ്‌ലിംകളില്‍പെട്ട അശ്‌റഫുകള്‍ സംവരണത്തിനു പുറത്തായതും കേരളത്തില്‍ സാമൂഹ്യമായ പിന്നാക്കാവസ്ഥയില്‍ കഴിയുന്ന മാപ്പിളമാര്‍ സംവരണത്തിന് അര്‍ഹരായതും. അതായത്, സാമ്പത്തിക പിന്നാക്കാവസ്ഥയല്ല, സാമൂഹ്യ വിവേചനമായിരുന്നു അടിസ്ഥാന മാനദണ്ഡം.

1992 നവംബറില്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകളനുസരിച്ചുള്ള സംവരണം ശരിവച്ചുകൊണ്ട് ജസ്റ്റിസ് ജീവന്‍ റെഡ്ഡി സുപ്രിംകോടതിയില്‍ വിധിയെഴുതി.

സാമൂഹ്യമായ അസന്തുലിതാവസ്ഥ ഇല്ലായ്മ ചെയ്യുക എന്ന സാമൂഹ്യനീതിയുടെ ലക്ഷ്യമാണ് 2019ലെ സാമ്പത്തിക സംവരണ ഉത്തരവിലൂടെ അട്ടിമറിക്കപ്പെട്ടത്. അതിനു പിന്നിലുള്ളത് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമാണ്.

സംവരണത്തിന്റെ രാഷ്ട്രീയം

സംവരണത്തെ ഒരു രാഷ്ട്രീയായുധമാക്കാന്‍ വ്യത്യസ്ത ജാതിക്കാര്‍ ശ്രമിച്ചതാണ് മണ്ഡലാനന്തര കാലത്തിന്റെ ചരിത്രം. ഗുജ്ജാര്‍ സമുദായം സംവരണമാവശ്യപ്പെട്ട് രംഗത്തുവരികയും 2008ല്‍ അതു വലിയ പ്രക്ഷോഭമായിത്തീരുകയും ചെയ്തു. 1990 മുതല്‍ തന്നെ ജാട്ടുകള്‍ സംവരണം ആവശ്യപ്പെടുന്നു. 2016ല്‍ പ്രക്ഷോഭം ശക്തിയാര്‍ജിച്ചു. 2015ല്‍ ഗുജറാത്തില്‍ പാട്ടീദാര്‍മാര്‍ ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ സമരരംഗത്തിറങ്ങി. സംവരണമാവശ്യപ്പെടുന്ന മറ്റൊരു വിഭാഗമാണ് മറാത്തകള്‍. ഇവരുടെയെല്ലാം സംഖ്യാബലം സാമൂഹ്യനീതിയുടെ ലക്ഷ്യങ്ങളെ തകിടംമറിക്കുമെന്ന് ന്യായമായും സംശയിക്കണം.

സംവരണം ഒരിക്കലും സാമ്പത്തികാടിസ്ഥാനത്തില്‍ നടത്തുന്ന വീതംവയ്പല്ല. അതിന്റെ ലക്ഷ്യം അധഃസ്ഥിതര്‍ക്ക് സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ്. ഇങ്ങനെ അവസരങ്ങള്‍ നല്‍കപ്പെടുകയും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ അര്‍ഹമായ പദവികള്‍ പങ്കുവയ്ക്കുകയും ചെയ്യുമ്പോള്‍ പലര്‍ക്കും നെഞ്ചെരിച്ചിലുണ്ടാകുന്നത് സ്വാഭാവികമാണ്. മുസ്‌ലിംകള്‍ അടുത്ത കാലത്ത് കൂടുതലായി സിവില്‍ സര്‍വിസ് പരീക്ഷകള്‍ പാസാകുന്നതിനെതിരായി ബി.ജെ.പി അനുകൂല ചാനലായ സുദര്‍ശന്‍ രംഗത്തുവന്നത് നോക്കുക. എന്നാല്‍ ഒരു വസ്തുത അവര്‍ മറക്കുന്നു. ഇക്കൊല്ലം 41 മുസ്‌ലിംകളാണ് മൊത്തത്തില്‍ വിജയിച്ചത്. അതായത്, നാലു ശതമാനം. ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ വളരെ അപര്യാപ്തം. ഇതുപോലും പൊറുപ്പിക്കാനാവാത്ത മനസുകളില്‍ നിന്നാണ് സംവരണത്തിനെതിരായ ശബ്ദമുയരുന്നതും സാമ്പത്തിക സംവരണമെന്ന ആവശ്യമുയരുന്നതും. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഉയര്‍ന്ന ജാതിക്കാരെ കൈപിടിച്ചുയര്‍ത്തുക തന്നെ വേണം. അതിനു വേറെയാണ് വഴി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസം; മനഃപൂര്‍വമായ വീഴ്ചയെന്ന് റിപ്പോര്‍ട്ട്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

പരോളില്‍ നാട്ടിലിറങ്ങി അവധി തീരാനിരിക്കെ വീട്ടില്‍ ചാരായം വാറ്റല്‍; ബി.ജെ.പി പ്രവര്‍ത്തകനായ കൊലക്കേസ് പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  2 months ago
No Image

തിരുവനന്തപുരം സ്വദേശിയുടെ യാത്ര തടഞ്ഞ് എയർ ഇന്ത്യ,എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശമില്ല

uae
  •  2 months ago