മത്സ്യത്തൊഴിലാളികളെ ആദരിച്ചു
തൃപ്രയാര്‍: നൂറ്റാണ്ടിലെ മഹാപ്രളയത്തിലകപ്പെട്ട മനുഷ്യജീവനുകള്‍ സംരക്ഷിക്കുന്നതിനു രക്ഷകരായെത്തിയ മത്സ്യതൊഴിലാളികള്‍ മാതൃകാ പുരുഷന്‍മ്മാരാണന്ന് കേന്ദ്ര സാഹിത്യ അക്കാദമി അംഗം ബാലചന്ദ്രന്‍ വടക്കേടത്ത് അഭിപ്രായപ്പെട്ടു.
പ്രളയത്തിലകപ്പെട്ട ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാട്ടിക വലപ്പാട് മേഖലയിലെ അന്‍പത്തി മൂന്ന് മത്സ്യതൊഴിലാളികളെ ആദരിക്കുന്നതിന് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നാട്ടിക പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്‍പത്തിമൂന്ന് പേര്‍ക്കും ഓണപ്പുടവയും പൊന്നാടയും മെമന്റോയും നല്‍കി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂണ്‍ റഷീദ്, നിയോജമണ്ഡലം പ്രസിഡന്റ് സി.കെ അഷറഫലി , ധീവര സഭ സംസ്ഥാന സെക്രട്ടറി ജോഷി ബ്ലാങ്ങാട്, വലപ്പാട് എസ്.ഐ അനൂപ്, എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എ ഷാഹുല്‍ ഹമീദ്, മുസ്‌ലിം യുത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, നാട്ടിക ഗ്രാമ പഞ്ചായത്ത വൈസ് പ്രസിഡന്റ് കെ.എ ഷൗഖത്തലി, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ ഷൈന്‍, പഞ്ചായത്ത് അംഗങ്ങളായ ഇന്ദിര, സി.ജി അജിത് കുമാര്‍, ഉദയന്‍, ഒരുമ ജനറല്‍ സെക്രട്ടറി മനോജ് തച്ചപ്പിള്ളി, നെക്‌സാസ് ചെയര്‍മാന്‍ പി.എ സജാദ് സഗീര്‍, മുസ്്‌ലിം ലീഗ് പചായത്ത് ഭാരവാഹികളായ കെ.എ ഖാലിദ്, പി.എ നിയാസ് , കെ.കെ ഇബ്രാഹിം, കൊടിയന്‍പുഴ ദേവസ്വം രക്ഷാധികാരി പി.വി ജനാര്‍ദ്ദനന്‍, കെ.എം.സി.സി പ്രതിനിധികളായ പി.എം അബ്ദുള്‍ സലീം അബൂദാബി, കെ.എ കബീര്‍ മസ്‌കറ്റ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."