സാരിക്ക് ഏഴ് ലക്ഷം രൂപ പിഴ
ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് ചെല്‍സി പരിശീലകന് മൗറിസിയോ സാരിക്ക് ഏഴ് ലക്ഷം രൂപയോളം പിഴ വിധിച്ചു. കഴിഞ്ഞ ആഴ്ച ബേണ്‍ലിക്കെതിരായ മത്സരത്തില്‍ ഉണ്ട@ായ സംഭവ വികാസങ്ങളെ തുടര്‍ന്നാണ് ചെല്‍സി പരിശീലകന് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് പിഴയിട്ടത്. മത്സരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഇരു ടീമുകളിലെയും കളിക്കാര്‍ തമ്മില്‍ തര്‍ക്കം ഉണ്ട@ായപ്പോള്‍ സാരി അതില്‍ ഇടപെട്ടിരുന്നു.
ഇതിനെ തുടര്‍ന്ന് സാരിയും താരങ്ങളും ഒഫീഷ്യല്‍സും തമ്മില്‍ വാക്ക് തര്‍ക്കവും നടന്നിരുന്നു. ഇതേ തുടര്‍ന്ന് റഫറി സാരിയെ ഗാലറിയിലേക്ക് പറഞ്ഞയക്കുകയും ചെയ്തിരുന്നു. ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് നല്കിയ കുറ്റപത്രം സാരി അംഗീകരിക്കുകയും തെറ്റ് സമ്മതിക്കുകയുമായിരുന്നു.
ഇതേ തുടര്‍ന്നാണ് ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന് പിഴ വിധിച്ചത്. കുറ്റം സമ്മതിച്ചോടെ സാരിക്ക് പിഴ മാത്രം നല്കിയാല് മതിയെന്ന് എഫ്.എ തീരുമാനിക്കുകയായിരുന്നു. മത്സരത്തിനിടെ ബേണ്‍ലി പരിശീലക സ്റ്റാഫില്‍ പെട്ട ഒരാള്‍ സാരിയോട് മോശമായി പെരുമാറിയെന്ന് ചെല്‍സി സഹ പരിശീലകന് സോള ആരോപിച്ചിരുന്നു.എന്നാല്‍ ഇരു ടീമുകളും വ്യത്യസ്ത പ്രസ്താവനകള്‍ ഇറക്കി പ്രശ്നം ഒത്തു തീര്‍പ്പാക്കിയിരുന്നു.
ഇതിന് മുമ്പും കളത്തില്‍ മോശം പെരുമാറ്റം നടത്തിയ ആളാണ് സാരി. രണ്ട് തവണ ഇത്തരത്തില്‍ പ്രശ്നമുണ്ടായപ്പോള്‍ അധികൃതരും റഫറിമാരും സാരിയെ താക്കീത് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."