HOME
DETAILS

മുംബൈക്ക് ജയം

  
backup
April 26 2019 | 22:04 PM

%e0%b4%ae%e0%b5%81%e0%b4%82%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%82

 

രോഹിത് ശര്‍മ 67 (48)

ചെന്നൈ: ഐ.പി.എല്ലിലെ 44ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 46 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിംഗിസിനെ തോല്‍പ്പിച്ചു.മുംബൈയുടെ 155 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 17.4 ഓവറില്‍ 109 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 48 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെട്ടതാണ് രോഹിതിന്റെ ഇന്നിങ്‌സ്.


24 റണ്‍സിന് ആദ്യവിക്കറ്റ് നഷ്ടമായ മുംബൈയെ രണ്ടാം വിക്കറ്റില്‍ എവിന്‍ ലവിസുമൊത്ത് ഉണ്ടാക്കിയ 74 റണ്‍സ് കൂട്ടുകെട്ടിലൂടെ രോഹിത് ശര്‍മ ഭേദപ്പെട്ട നിലയില്‍ എത്തിക്കുകയായിരുന്നു. എവിന്‍ ലവിസ് (32), ഹര്‍ദിക് പാണ്ഡ്യ (23*), ഡി കോക്ക് (15) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. ചെന്നൈക്ക് വേണ്ടി മിച്ചെല്‍ സാന്റ്‌നര്‍ നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് എടുത്തു. പരുക്കു മൂലം ക്യാപ്റ്റന്‍ എം.എസ് ധോണി പിന്‍മാറിയതിനെ തുടര്‍ന്ന് റെയ്‌നയാണ് ചെന്നൈയെ നയിച്ചത്. ധോണിയെക്കൂടാതെ രവീന്ദ്ര ജഡേജ, ഫാഫ് ഡുപ്ലെസി എന്നിവരും ചെന്നൈ നിരയില്‍ ഇല്ല. പകരം ധ്രുവ് ഷോറെ, മുരളി വിജയ്, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവര്‍ സി.എസ്.കെയുടെ പ്ലെയിങ് ഇലവനിലെത്തി. മറുഭാഗത്തു മുംബൈ ടീമിലും രണ്ടണ്ടു മാറ്റങ്ങളുണ്ടണ്ടായിരുന്നു. ബെന്‍ കട്ടിങ്, മായങ്ക് മര്‍ക്കാണ്ഡെ എന്നിവര്‍ക്കു പകരം എവിന്‍ ലവിസ്, അനുകുല്‍ റോയ് എന്നിവര്‍ ടീമിലെത്തുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; പൊതുമാപ്പ് നീട്ടില്ല; നവംബർ ഒന്ന് മുതൽ കർശന പരിശോധന

uae
  •  2 months ago
No Image

ജി-ടെക് ഗ്ലോബൽ ക്യാമ്പസ് ഒമാനിൽ ഉൽഘാടനം ചെയ്തു

oman
  •  2 months ago
No Image

ഇന്ന് മലപ്പുറത്തും കണ്ണൂരും അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹരിയാനയില്‍ ഭരണം നിലനിര്‍ത്ത് ബിജെപി; തോല്‍വി അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

ജമ്മുകശ്മീരില്‍ ഒമര്‍ അബ്ദുല്ല മുഖ്യമന്ത്രിയാകും;10 വര്‍ഷത്തിന് ശേഷം ജനങ്ങള്‍ അവരുടെ വിധി പ്രസ്താവിച്ചുവെന്ന് ഫാറുഖ് അബ്ദുല്ല

Kerala
  •  2 months ago
No Image

ഭൗതിക ശാസ്ത്ര നൊബേല്‍ അമേരിക്കന്‍ കനേഡിയന്‍ ശാസ്ത്രജ്ഞര്‍ക്ക്

Kerala
  •  2 months ago
No Image

തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടം; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര്‍ പരുക്കേറ്റ് ചികിത്സയില്‍

Kerala
  •  2 months ago
No Image

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

 മുന്നറിയിപ്പില്‍ മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago