അറ്റകുറ്റപ്പണി: ഇന്നും നാളെയും ട്രെയിനുകള്‍ക്ക് നിയന്ത്രണം
കോഴിക്കോട്: പാളത്തില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും നാളെയും ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. വടക്കാഞ്ചേരിക്കും മുളങ്കുന്നത്ത്കാവിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്ന് 56664 കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍, 56663 തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ എന്നിവ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ യാത്ര റദ്ദാക്കി.
പള്ളിപ്പുറം-കുറ്റിപ്പുറം സ്റ്റേഷനുകള്‍ക്കിടയിലുള്ള ബ്രിഡ്ജില്‍ ഗിര്‍ഡര്‍ മാറ്റുന്നതിനാല്‍ നാളെ 56324 മംഗലാപുരം സെന്‍ട്രല്‍ - കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍, 56323 കോയമ്പത്തൂര്‍ - മംഗലാപുരം സെന്‍ട്രല്‍ ഫാസ്റ്റ് പാസഞ്ചര്‍, 16305 എറണാകുളം - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, 16306 കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ കണ്ണൂരിനും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.
ട്രെയിന്‍ നമ്പര്‍ 16606 നാഗര്‍കോവില്‍- മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസും നാളെ എറണാകുളം ജങ്ഷന്‍ മുതല്‍ കോഴിക്കോട് വരെ ഭാഗികമായി റദ്ദാക്കി. ഈ സമയത്ത് കോഴിക്കോട് മുതല്‍ മംഗലാപുരം സെന്‍ട്രല്‍ വരെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വിസ് നടത്തും. ട്രെയിന്‍ നമ്പര്‍ 16605 മംഗലാപുരം സെന്‍ട്രല്‍- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ് കോഴിക്കോടിനും എറണാകുളത്തിനുമിടയില്‍ റദ്ദാക്കി. ഈ സമയത്ത് എറണാകുളം മുതല്‍ നാഗര്‍കോവില്‍ വരെ സ്‌പെഷല്‍ ട്രെയിന്‍ ഓടുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."