ഉത്തരവാദിത്വത്തില്‍ നിന്ന് മുഖ്യമന്ത്രി കൈകഴുകുന്നു: ചെന്നിത്തല
തിരുവനന്തപുരം: എല്ലാത്തിനെയും തള്ളിപ്പറഞ്ഞും ഉത്തരവാദിത്വങ്ങളില്‍നിന്ന് ഒളിച്ചോട്ടം നടത്തിയും രക്ഷപ്പെടാനാവുമോ എന്ന് നോക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ വാര്‍ത്താ സമ്മേളനം കാണുമ്പോള്‍ തോന്നുന്നത്.
കള്ളത്തരങ്ങള്‍ കൈയോടെ പിടിക്കപ്പെടുകയും സ്വന്തം ഓഫിസ് തന്നെ കള്ളക്കടത്തുകാരുടെ വിഹാര രംഗമായി മാറിയെന്ന വിവരം പുറത്തു വരികയും ചെയ്യുമ്പോള്‍ ആര്‍ക്കും സമനില തെറ്റാം. വീഴ്ചകളും അഴിമതിയും തുറന്നു പറയുന്നവര്‍ക്ക് വിഭ്രാന്തിയാണെന്ന് തോന്നുകയും ചെയ്യാം. വിഭ്രാന്തിയുള്ളവര്‍ ഒരിക്കലും തനിക്കാണ് വിഭ്രാന്തിയെന്ന് പറയാറില്ല. മറ്റുള്ളവര്‍ക്ക് വിഭ്രാന്തിയാണെന്നേ പറയാറുള്ളൂ. ആ സ്ഥിതിയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു. ബി.ജെ.പിയോട് കോണ്‍ഗ്രസിന് മൃദുസമീപനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് ഈ വിഭ്രാന്തി കാരണമായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എല്ലാത്തിലും മോദിയെ അനുകരിക്കുകയാണ് പിണറായി.
കണ്‍സള്‍ട്ടന്‍സികളെ കൊണ്ടു വരുന്നതു മുതല്‍ മാധ്യമങ്ങളെ വേട്ടയാടുന്നതില്‍ വരെ മോദിയെ അനുകരിക്കുകയാണ് പിണറായി.
അതിനാലാണ് മുണ്ടുടുത്ത മോദിയെന്ന് സി.പിഐക്കാര്‍ പിണറായിയെപ്പറ്റി പറഞ്ഞത്. നേട്ടങ്ങളെപ്പറ്റി ഊറ്റം കൊള്ളുന്നവര്‍ അതില്‍ കോട്ടം വരുമ്പോഴും അത് ഏറ്റെടുക്കണം. ബൈപ്പാസിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ അത് അഭിമാനമാണെന്ന് അവകാശപ്പെടുന്നവര്‍ പാലം താഴെപ്പോകുമ്പോള്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നു പറയുന്നത് കാപട്യമാണ്. കോവിഡ് കാലത്ത് ത്യാഗമനോഭാവത്തോടെ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ കുറഞ്ഞ ശമ്പളം പോലും ലഭിക്കുന്നില്ല. ഇക്കാര്യം ആരോഗ്യമന്ത്രി ചര്‍ച്ച ചെയ്യണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."