സമാധാനം അമേരിക്കയുടെ കൈയില്‍: കിം
സോള്‍: കൊറിയന്‍ ഉപദ്വീപിലെ സമാധാനം അമേരിക്കയുടെ നിലപാടിനെ ആശ്രയിച്ചാണെന്ന് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. വിദ്വേഷം വച്ചുപുലര്‍ത്തുന്ന ആ രാജ്യം സമാധാനപാതയിലേക്കു തിരിച്ചുവരണമെന്നും വ്ളാദിവസ്തോകില് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചക്കിടെ അദ്ദേഹം പറഞ്ഞു. ഉത്തര കൊറിയയുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിമ്മും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ ഫെബ്രുവരിയില്‍ വിയറ്റ്നാമില്‍ നടന്ന ചര്‍ച്ച ഉത്തര കൊറിയ ആണവപദ്ധതികള്‍ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ നിലപാടിനെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു.
അതേസമയം, കിം റഷ്യയുമായും ചൈനയുമായും ബന്ധപ്പെടുന്നത് അന്താരാഷ്ട്ര ഉപരോധത്തില്‍ നിന്ന് ഇളവു ലഭിക്കുന്നതിനു വേണ്ടിയാണെന്നു കരുതുന്നതായി ജപ്പാനിലെ യു.എസ് അംബാസഡര്‍ വില്യം ഹഗാര്ട്ടി പ്രതികരിച്ചു. പുടിനുമായുള്ള ചര്‍ച്ച മതിയാക്കി ഇന്നലെ കിം മടങ്ങി. എന്നാല്‍ പുടിനെ കൊറിയയിലേക്കു ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."