ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരന് മര്‍ദിച്ചു
വെഞ്ഞാറമൂട്: കെ.എസ്.ആര്.ടി.സി ബസില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത കണ്ടക്ടറെ യാത്രക്കാരന് മര്‍ദ്ദിച്ചു, യാത്രക്കാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ച ഇയാളെ റിമാന്‍ഡ് ചെയ്തു.
വെഞ്ഞാറമൂട് ഡിപ്പോയിലെ കണ്ടക്ടര്‍ ഡി. പ്രദീപ് (33) നാണ് യാത്രക്കാരനായ തിരുവനന്തപുരം സ്വദേശി അഭിജിത് (25) മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നും 11 .30 ന് തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ട ഓര്‍ഡിനറി ബസിലായിരുന്നു സംഭവം. പോത്തന്കോട്നിന്നു കയറിയ അഭിജിത് ടിക്കറ്റ് എടുത്തിരുന്നില്ല. എന്നാല്‍ യാത്രക്കിടെ യാത്രക്കാരുടെ എണ്ണത്തില്‍ സംശയം തോന്നിയ കണ്ടക്ടര്‍ ഇയാളോട് ടിക്കറ്റ് ചോദിച്ചു. ക്ഷുഭിതനായ ഇയാള്‍ കണ്ടക്ടറെ അസഭ്യം പറയുകയും, മര്‍ദ്ദിക്കുകയുമായിരുന്നു. യാത്രക്കാര്‍ പിടികൂടി തമ്പാനൂര്‍ പൊലിസില്‍ ഏല്‍പ്പിച്ച യുവാവിനെ റിമാന്‍ഡ് ചെയ്തു. മുഖത്തും , മുതുകിലും ഗുരുതമായി മര്‍ദ്ദനമേറ്റ കണ്ടക്ടറെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."