അറബ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായി സഊദി
ജിദ്ദ: അറബ് മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക ശക്തിയായി സഊദി അറേബ്യ മാറിയതായി ലോക രാജ്യങ്ങളുടെ സൈനിക ശക്തി വിലയിരുത്തുന്ന ഗ്ലോബല്‍ ഫയര്‍ പവര്‍ റിപ്പോര്‍ട്ട്. അറബ് മേഖലയിലെ ഏറ്റവും വലിയ സൈനിക ശക്തി ഈജിപ്താണെന്നും റിപ്പോര്‍ട്ടിലുണ്ട്.
മൂന്നാം സ്ഥാനത്ത് അള്‍ജീരിയയും നാലാം സ്ഥാനത്ത് സിറിയയും അഞ്ചാം സ്ഥാനത്ത് യു.എ.ഇയുമാണ്. സൈനിക വിഭാഗങ്ങളുടെ സുസജ്ജത, സൈനികരുടെയും ടാങ്കുകളുടെയും യുദ്ധവിമാനങ്ങളുടെയും എണ്ണം, ആയുധ ശേഷി, രാജ്യങ്ങളുടെ വലിപ്പം, ഭൂമിശാസ്ത്രപരമായ സ്ഥാനം തുടങ്ങി 50 ഘടകങ്ങള്‍ പരിശോധിച്ചാണ് രാജ്യങ്ങളുടെ സൈനിക ശകതി വിലയിരുത്തിയത്.
ആഗോള തലത്തില്‍ ഏറ്റവും വലിയ സൈനിക ശക്തികളായ രാജ്യങ്ങളുടെ പട്ടികയില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തുന്നതിന് സഊദിക്ക് സാധിച്ചു. ലോകത്തെ 24 ാം മത്തെ സൈനിക ശക്തിയാണ് സഊദി നിലവില്‍. സഊദിക്ക് 2,35,000 സൈനികരാനുള്ളത്.
ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി അമേരിക്കയാണ്. 14 ലക്ഷം സൈനികരാണ് അവര്‍ക്കുള്ളത്. രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് ചൈനയും നാലാം സ്ഥാനത്ത് ഇന്ത്യയുമാണ്. ഇന്ത്യക്ക് 13,25,000 സൈനികരുണ്ട്. അഞ്ചാം സ്ഥാനത്ത് ഫ്രാന്‍സും ആറാം സ്ഥാനത്ത് ബ്രിട്ടനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."