HOME
DETAILS

തെരഞ്ഞെടുപ്പ്: തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗം

  
backup
August 28 2018 | 19:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99

 

ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഐക്യപ്പെടലിനെ പ്രതിരോധിക്കാനും അടുത്ത തെരഞ്ഞെടുപ്പിലും അധികാരത്തിലേറാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ചേര്‍ന്ന് വിളിച്ചുചേര്‍ത്ത പ്രത്യേക കോര്‍കമ്മിറ്റി യോഗം ഡല്‍ഹിയില്‍ നടന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിനും തെരഞ്ഞെടുപ്പില്‍ എന്തെല്ലാം തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നതുസംബന്ധിച്ചുമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുമായിട്ടാണ് യോഗം വിളിച്ചത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.
പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. തുടര്‍ച്ചയായി ഭരണം നടത്തുന്ന ഈ സംസ്ഥാനങ്ങളില്‍ വീണ്ടും അധികാരത്തിലേറാനുള്ള തന്ത്രങ്ങളാണ് യോഗത്തില്‍ മുഖ്യമായും ചര്‍ച്ചയായത്. ഈ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണത്തിനെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്. മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കഴിഞ്ഞ 15 വര്‍ഷമായി ബി.ജെ.പിയാണ് തുടര്‍ച്ചയായി ഭരിക്കുന്നത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധര രാജെ രണ്ടാം തവണയാണ് അധികാരത്തുടര്‍ച്ചക്കായി ശ്രമിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയും പാര്‍ട്ടി അധ്യക്ഷനും യോഗം വിളിച്ചത്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏതെങ്കിലും 12 പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികളാണ് ആവശ്യപ്പെട്ടത്. അടുത്ത ആഴ്ചകളില്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അമിത്ഷാ സന്ദര്‍ശനം നടത്തുമെന്നും പാര്‍ട്ടി നേതൃത്വം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago