കൊവിഡ്: വിവാദ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കല്‍ ഈ വര്ഷമുണ്ടാകാനിടയില്ല
ന്യൂഡല്‍ഹി: ഈ വര്‍ഷം നടത്താന്‍ തീരുമാനിച്ചിരുന്ന ജനസംഖ്യാ കണക്കെടുപ്പിന്റെയും വിവാദമായ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്ന നടപടിയുടെയും ആദ്യഘട്ടം കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടിയേക്കും.
രാജ്യമെമ്പാടും പൗരത്വപ്പട്ടിക തയാറാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കുന്നതിനെ കാണുന്നത്. 30 ലക്ഷം ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറിയിറങ്ങിയാണ് ജനസംഖ്യാ കണക്കെടുപ്പും ജനസംഖ്യാ പട്ടിക തയാറാക്കുന്ന നടപടിയും പൂര്‍ത്തിയാക്കുന്നത്. രാജ്യത്തെ തന്നെ ഭരണതലത്തിലുള്ള ഏറ്റവും വലിയ പ്രക്രിയയിലൊന്നാണിത്. കൊവിഡ് സാഹചര്യത്തില്‍ വീടുകളില്‍ കയറിയിറങ്ങല്‍ സാധ്യമല്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനസംഖ്യാ കണക്കെടുപ്പ് അടിയന്തിരമായി നടത്തേണ്ടതാണെന്ന് കരുതാനാവില്ലെന്നും അതിനാല്‍ അത് അടുത്ത വര്‍ഷത്തേക്ക് നീട്ടിവയ്ക്കേണ്ടിവരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2021ലേക്ക് ഇതു നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം നടക്കില്ലെന്നുറപ്പാണ്. ജനസംഖ്യാ രജിസ്റ്ററിന്റെ ഭാഗമായി വീടുകള്‍ ലിസ്റ്റ് ചെയ്യുന്ന നടപടി 2020 ഏപ്രില്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയായിരുന്നു നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇത്രയും ജീവനക്കാരുടെ സുരക്ഷ അപകടത്തിലാക്കി ഇത് നടത്താനാവില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."