പതിനാലുകാരന് ഗൂഗിളിന്റെ 50,000 ഡോളര്‍ സമ്മാനം!
ന്യൂഡല്‍ഹി: ഗൂഗിളിന്റെ ഈ വര്‍ഷത്തെ കമ്മ്യൂണിറ്റി ഇംപാക്ട് അവാര്‍ഡ് ചെന്നൈയിലെ പതിനാലുകാരന്. അദ്വയ് രമേശ് എന്ന വിദ്യാര്‍ഥിയാണ് 50,000 ഡോളര്‍ സമ്മാനം ലഭിക്കുന്ന അവാര്‍ഡിന് അര്‍ഹനായത്.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ഉല്‍പാദനക്ഷമതയ്ക്കും ഉപകരിക്കുന്ന തരത്തിലുള്ള കണ്ടുപിടുത്തം നടത്തിയതാണ് ഏഷ്യയിലെ മികച്ച വിദ്യാര്‍ഥിയായി അദ്വയ് രമേശിനെ തെരഞ്ഞെടുക്കാന്‍ ഗൂഗിള്‍ മാനദണ്ഡമാക്കിയത്. ചെന്നൈയിലെ നാഷണല്‍ പബ്ലിക്ക് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ഥിയാണ് അദ്വയ്.
20 ഫൈനലിസ്റ്റുകള്‍ക്കിടയില്‍ നിന്നാണ് അദ്വയ് വിജയം കണ്ടത്. അവാര്‍ഡ് കിട്ടിയതില്‍ വളരെ സന്തോഷമുണ്ടെന്നും തന്റെ ആശയം വികസിപ്പിക്കാന്‍ ഈ തുക സഹായിക്കുമെന്നും അദ്വയ് പ്രതികരിച്ചു.
ഫിഷര്‍മെന്‍ ലൈഫ്‌ലൈന്‍ ടെര്‍മിനല്‍ (ഫെല്‍റ്റ്) എന്ന ഉപകരണമാണ് അദ്വയ് സ്വന്തമായി വികസിപ്പിച്ചത്. സ്റ്റാന്റേര്‍ഡ് പൊസിഷന്‍ സെര്‍വീസസ് (എസ്.പി.എസ്) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കയ്യിലിടാവുന്ന ഉപകരണമാണിത്. എന്‍ക്രിപ്ഷനൊന്നും കൂടാതെ നേവിഗേഷന്‍ സാറ്റലൈറ്റിലൂടെ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കരയിലുള്ള കേന്ദ്രത്തില്‍ ലഭ്യമാകും.
രാമേശ്വരത്ത് മത്സ്യത്തൊഴിലാളികള്‍ കുടുങ്ങിക്കിടന്ന വാര്‍ത്ത വായിക്കാനിടയായതോടെയാണ് ഇങ്ങനൊരു കണ്ടുപിടിത്തത്തിലേക്ക് അദ്വയ് തിരിഞ്ഞത്. ദീര്‍ഘകാലത്തേക്കുള്ള അവരുടെ സഞ്ചാരം കൂടുതല്‍ സുരക്ഷിതമാക്കാന്‍ പറ്റുന്ന ഉപകരണമായിരുന്നു മനസ്സില്‍ കയറിയത്. പിന്നീട് അതിനുവേണ്ടിയുള്ള ശ്രമമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."