HOME
DETAILS
MAL
മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
backup
July 21 2016 | 18:07 PM
ആലപ്പുഴ: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. അംഗങ്ങള്‍ നല്കിയ പണം ബാങ്കില്‍ അടക്കാത്തതിനാണ് വഞ്ചനാകേസ് എടുത്തത്. കായംകുളം എസ്.എന്‍.ഡി.പി യൂനിയന്റെ കീഴിലുള്ള മൂന്നു ശാഖായോഗങ്ങളിലെ അംഗങ്ങള്‍ പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.
അംഗങ്ങള്‍ നല്കിയ വായ്പാ പണം യൂനിയന്‍ ബാങ്കില്‍ അടച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പല ശാഖായോഗം അംഗങ്ങള്‍ക്കും ബാങ്ക് ജപ്തി നോട്ടീസ് അയച്ചത് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
ഇന്നലെ കായംകുളം എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസ് അംഗങ്ങള്‍ ഉപരോധിക്കുകയും തുടര്‍ന്നു പ്രതിഷേധക്കാര്‍ പൊലിസില്‍ പരാതി നല്‍കുകയും ചെയ്തതിനെതുടര്‍ന്നാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."