ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാംപുകള്‍ മാത്രം
കോഴിക്കോട്: ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകളായി ഇനി രണ്ട് എണ്ണം മാത്രം. വടകര താലൂക്കിലെ വിലങ്ങാട് വില്ലേജിലെ പന്നേരി സാംസ്കാരിക നിലയവും കാരശേരി അങ്കണവാടിയുമാണ് നിലവിലുള്ളത്. വിലങ്ങാട് പന്നേരി സാംസ്കാരിക നിലയത്തില്‍ മൂന്ന് കുടുംബങ്ങളിലെ ഒന്‍പതുപേരാണ് കഴിയുന്നത് .
പന്നേരി സിയാടിച്ചി ഹൗസില്‍ ശാന്ത , ഷണ്മുഖന് , രതീഷ് എന്നിവരും തെനിയാടന്‍ ഹൗസില്‍ ബിന്ദു എന്ന തേയി , മകന് അനീഷ് എനിയാട് ഹൗസില്‍ ശാന്ത , ജിനിഷ , ജിബിഷ , ജിഷിത എന്നിവരാണ് ഇവിടെയുള്ളത്. ഇവരുടെ വീട് നില്ക്കുന്ന സ്ഥലം വിണ്ടുകീറി അപകടാവസ്ഥയിലായിരിക്കുകയാണ് . ഇവര്‍ താമസിച്ചിരുന്ന സ്ഥലം നേരില്‍ കാണാനായി വടകര തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും.
കാരശേരി അങ്കണവാടിയില്‍ നാലു കുടുംബങ്ങളിലെ പതിനേഴ് പേരാണ് താമസിക്കുന്നത്. ഇവരുടെ വീടു നില്ക്കുന്ന സ്ഥലവും വിള്ളല്‍ വീണ് അപകടാവസ്ഥയിലായിരിക്കുകയാണ്. ഇവരുടെ വീടുകള്‍ പരിശോധിച്ച് താമസസൗകര്യത്തിന് നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."