വിടപറഞ്ഞത് നിസ്വാര്‍ഥ സേവനത്തിന്റെ നിശബ്ദ പ്രതിഭ
പെരിന്തല്‍മണ്ണ: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിം ലീഗിന്റെ അമ്മിനിക്കാട് മേഖലയിലെ കാരണവര്‍ കുഞ്ഞഹമ്മദാക്കയുടെ രാഷ്ട്രീയ ജീവിതം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് ഒരു മാതൃകയാണ്. പാണക്കാട്ടെ മൂന്ന് തലമുറകളോട് കൂടെ പൂക്കോയ തങ്ങള്‍ മുതല്‍ ഇപ്പോള്‍ ഹൈദരലി തങ്ങള്‍ വരെ എത്തിനില്‍ക്കുന്ന സ്‌നേഹത്തിന്റെ ആത്മ ബന്ധത്തിന്റെ ഉദാഹരണമാണ് മുഹമ്മദലിയുടെ രാഷ്ട്രിയ ജീവിതം.
വലിയ ഭൂ ഉടമയല്ലാതിരുന്നിട്ടും തനിക്കുള്ള ഭൂമിയില്‍നിന്നും നാല് സെന്റ് സ്ഥലം പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരില്‍ മുസ്‌ലിം ലീഗ് ജില്ലാകമ്മറ്റി നടപ്പാക്കിയ കാരുണ്യ ഭവനത്തിന് വിട്ട് കൊടുത്തു. മുസ്‌ലിം ലീഗിന് വേണ്ടി നിസ്വാര്‍ഥമായി നിശബ്ദതയോടെ പ്രവര്‍ത്തിക്കുമ്പോഴും അധികാര രാഷ്ട്രീയത്തിന്റെ ഒരു പരിധിയിലും വരാതിരിക്കാന്‍ പ്രതേകം ശ്രദ്ധിച്ചിരുന്നു. നിരവധിപേരാണ് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്. ജനാസ നിസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, ഇമ്പിച്ചികോയതങ്ങള്‍ കൊടക്കാട്, മഞ്ഞളാംകുഴി അലി എം.എല്‍.എ, താഴെക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ നാസര്‍ മാസ്റ്റര്‍, അലവി, ഷംസാദ് സലീം, എ.കെ മുസ്തഫ, പച്ചീരി ഫാറൂഖ് തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."