ജില്ലയിലെ 1300 വീടുകളില്‍ സൗജന്യ വൈദ്യുതീകരണം നടത്തി
മലപ്പുറം: പ്രളയം കാരണം വൈദ്യുത വിതരണം നിലച്ച ജില്ലയിലെ 1300 വീടുകളില്‍ സൗജന്യ വൈദ്യുതീകരണം നടത്തിയതായി ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്രവൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് യൂനിയന്‍ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കാലവര്‍ഷ കെടുതിയില്‍ വീടുകളില്‍ വെള്ളം കയറി വയറിങ്ങുകള്‍ തകരാറിലായ നിലയിലും അനുബന്ധ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത വിധത്തിലുമായിരുന്നു.
വെള്ളവും ചെളിയും കയറി ഷോക്കേല്‍ക്കാനും മറ്റും സാധ്യതയും നിലനിന്നിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് 'ഞങ്ങളുണ്ട് കൂടെ'യെന്ന മുദ്രാവാക്യവുമായി സംഘടന സേവന സന്നദ്ധരായത്.
ഈമാസം 17 മുതല്‍ 27 വരെയായി 4000 തൊഴിലാളികളെ രംഗത്തിറക്കിയാണ് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്രവൈസര്‍ ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് യൂനിയന്‍ ഭാരവാഹികളായ പി.ടി വിശ്വനാഥന്, അഷ്റഫ് ചുങ്കത്തറ, ജാഫര്‍ ചേളാരി, അബ്ദുല്‍ ഹമീദ് ഓമാനൂര്‍, എ. ജയചന്ദ്രന് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."