കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ സ്റ്റേജ് ഒരുങ്ങുന്നു
ഇരിഞ്ഞാലക്കുട: ദേശീയ സംഗീത നൃത്ത വാദ്യകലോത്സവമായി കഴിഞ്ഞ വര്‍ഷം മുതല്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച് കൊണ്ടിരിക്കുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ കലാപരിപടികള്‍ അവതരിപ്പിക്കുന്നതിനായി അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേജ് ഒരുങ്ങുന്നു. തിരുവുത്സവസമയത്ത് എല്ലാ വര്‍ഷവും നാലു ലക്ഷം രൂപയോളം ചെലവഴിച്ചാണ് താല്‍ക്കാലിക സ്റ്റേജ് നിര്‍മിക്കാറുള്ളത്.
വര്‍ഷാവര്‍ഷമുള്ള ഈ ചെലവ് ഒഴിവാക്കുന്നതിനായി ദേവസ്വം സ്‌പോണ്‍സര്‍ഷിപ്പിലൂടെ സ്ഥിരം സ്റ്റേജ് എന്ന ആശയത്തിലേയ്ക്ക് എത്തിയത്. പ്രവാസി വ്യവസായിയായ ജനാര്‍ദ്ദനന്‍ കാക്കരയാണ് 10 ലക്ഷത്തോളം ചെലവ് വരുന്ന സ്റ്റേജ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള കലാകാരന്മാരാണ് തിരുവുത്സവത്തിന് ക്ഷേത്രത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്. ഇത്തരം കലാപരിപാടികളുടെ അവതരണം മുന്നില്‍ കണ്ട് അന്തര്‍ ദേശിയ നിലവാരത്തിലുള്ള സ്റ്റേജാണ് നിര്‍മിക്കുന്നതെന്നു കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു.
മുന്‍പുണ്ടായിരുന്ന സ്റ്റേജിന്റെ വലിപ്പം വര്‍ധിച്ച് ബേസ്‌മെന്റ് നിര്‍മാണമാണ് ഇത്തവണത്തെ ഉത്സവത്തിന് മുന്‍പ് തീര്‍ക്കാന്‍ കഴിയുക. തൂണുകളും മേല്‍കുരയും ഉത്സവത്തിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കും. അത്യാധുനിക ശബ്ദ വെളിച്ച സംവിധാനങ്ങള്‍ക്കും സാധ്യമാകുന്ന വിധത്തിലാണ് സ്റ്റേജ് നിര്‍മിക്കുന്നത്. കാണികള്‍ക്ക് മഴയും വെയിലും ഏല്‍ക്കാതെ ഇരുന്നു കാണുവാനുള്ള സ്ഥിരം സംവിധാനം ഇതിനു ശേഷം നിര്‍മിക്കും. 39 വര്‍ഷം മുന്‍പാണ് ഇപ്പോഴുള്ള താല്‍ക്കാലിക സ്റ്റേജിന്റെ ബേസ്‌മെന്റ് നിര്‍മിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."