സുപ്രഭാതം ജേണലിസം കോഴ്‌സായ 'സിജാകി'ലേക്ക് മെയ് 5 വരെ അപേക്ഷിക്കാം
കോഴിക്കോട്: സുപ്രഭാതം തുടങ്ങുന്ന ജേണലിസം ഡിപ്ലോമ കോഴ്‌സായ 'സിജാകി'ലേക്ക് മെയ് അഞ്ചു വരെ അപേക്ഷിക്കാം. കോഴിക്കോട് സുപ്രഭാതം ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 10 മാസം ദൈര്‍ഘ്യമുള്ള മാധ്യമ പഠന കോഴ്‌സില്‍ പ്രിന്റിങ്-വിഷ്വല്‍ മീഡിയയില്‍ പരിശീലനം നല്‍കും. കോഴ്‌സിന്റെ ഭാഗമായി ഇന്ദിരാഗാന്ധി ഓപണ്‍ യൂണിവേഴ്‌സിറ്റിയുടെ പി.ജി.ജെ.എം.സി ഡിപ്ലോമയും പൂര്‍ത്തിയാക്കാം.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു സ്‌കോളര്‍ഷിപ്പും നല്‍കും. രാജ്യാന്തര നിലവാരത്തിലുള്ള സിലബസില്‍ സംസ്ഥാന, ദേശീയ തലത്തിലെ പ്രമുഖരായിരിക്കും ക്ലാസ്സുകള്‍ നയിക്കുക. മികവ് തെളിയിക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റും നല്‍കും.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായം 2019 ജൂലൈ ഒന്നിന് 25 വയസ്സ് കവിയരുത്. പ്രവേശനപ്പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവരെ അഭിമുഖം നടത്തിയാവും തെരഞ്ഞെടുക്കുക. മലയാളം/ഇംഗ്ലീഷ് ഭാഷയിലെ കഴിവ്, മാധ്യമ പ്രവര്‍ത്തനത്തിലെ അഭിരുചി, പൊതുവിജ്ഞാനം എന്നിവ അടിസ്ഥാനമാക്കിയാവും പ്രവേശനപ്പരീക്ഷ. ശനി, ഞായര്‍ ദിവസങ്ങള്‍ ഒഴികെയുള്ള അഞ്ചുദിവസങ്ങളില്‍ രാവിലെ 10 മണിമുതല്‍ വൈകീട്ട് നാലുമണിവരെയാണ് ക്ലാസ്. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും ലഭിക്കും.
ഓണ്‍ലൈനായി സുപ്രഭാതത്തിന്റെ വെബ്‌സൈറ്റായ suprabhaatham.com വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. SIJAC എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷിക്കാനുള്ള വിന്‍ഡോ ഓപണ്‍ ചെയ്യാം. suprabhaatham.com/sijac എന്നും സെര്‍ച്ച് ചെയ്യാം.
ഓഫ്‌ലൈനായി അപേക്ഷിക്കുന്നവര്‍ പൂരിപ്പിച്ച അപേക്ഷ, ഡയരക്ടര്‍, സിജാക്, സുപ്രഭാതം ദിനപത്രം, ഫ്രാന്‍സിസ് റോഡ്, കോഴിക്കോട് 3, എന്ന വിലാസത്തില്‍ അയക്കുകയോ നേരിട്ടു കോഴിക്കോട്ടെ സുപ്രഭാതം ഓഫീസില്‍ എത്തിക്കുകയോ ചെയ്യാം. അപേക്ഷ ഫോം സുപ്രഭാതത്തിന്റെ ഓഫീസുകളില്‍ നിന്നും ലഭിക്കും. (ഫോം വൈബ്‌സൈറ്റില്‍ നിന്നും suprabhaatham.com/sijac ഡൗണ്‍ലോഡും ചെയ്യാം.)
ബന്ധപ്പെടുക: 9847017135, 8589984454
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."