HOME
DETAILS
MAL
ബാബരി മസ്ജിദ് തകര്‍ത്ത കേസ്: വിധി ഈ മാസം അവസാനം
backup
September 02 2020 | 19:09 PM
ലക്നൗ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ലക്നൗവിലെ പ്രത്യേക കോടതിയില്‍ വിചാരണ പൂര്‍ത്തിയായി. കേസില്‍ ഈ മാസം അവസാനം കോടതി വിധിപറയുമെന്നാണ് സൂചന. ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ നടന്നുവന്ന വിചാരണയില്‍ കേസിലെ പ്രതികളും മുതിര്‍ന്ന ബി.ജെ.പി നേതാക്കളുമായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ് തുടങ്ങിയവര്‍ ഹാജരായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്വാനിയടക്കമുള്ളവര്‍ കോടതിയില്‍ നിലപാടെടുത്തിരുന്നത്. കേസില്‍ ജസ്റ്റിസ് എസ്.കെ യാദവാണ് വിധി പറയുക.
ബാബരി ഭൂമിതര്‍ക്ക വിഷയത്തില്‍ നേരത്തെ സുപ്രിംകോടതി അന്തിമ വിധി പറയുകയും അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ കഴിഞ്ഞ മാസം രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."