'അയ്യന്‍കാളി നയിച്ച കര്‍ഷകത്തൊഴിലാളി സമരത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ടായിരുന്നു'
കൊല്ലം: ഒരു നൂറ്റാണ്ടിനു മുമ്പ് മഹാത്മാ അയ്യന്‍കാളി നയിച്ച ഇന്ത്യയിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം വിജയിപ്പിക്കുന്നതില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നുവെന്ന് കേരള ദലിത് ഫെഡറേഷന് (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രന് പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാ അയ്യന്‍കാളിയുടെ 156-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരത്തിന്റെ നിര്‍ണ്ണായക ഘട്ടത്തില്‍ കര്‍ഷകത്തൊഴിലാളികളെ സഹായിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ അയ്യന്‍കാളി നേതൃത്വം നല്കിയ ഐതിഹാസികമായ കര്‍ഷക തൊഴിലാളി സമരം തകര്‍ന്നു പോകുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി എം. ബിനാന്‍സ് അധ്യക്ഷത വഹിച്ചു. ഡോ. പി.കെ സുന്ദര്‍രാജ്, പി.കെ രാധ, ബോബന് ജി. നാഥ്, അഡ്വ. ആര്. കലേഷ്, പട്ടാഴി ശ്രീകുമാര്‍, ശൂരനാട് അജി, മുഖത്തല എം. കൃഷ്ണന്‍കുട്ടി, ഡോ. കെ. ബാബു, അയണിവിള ശശി, പി. ശരത്ചന്ദ്രന്, എസ്. ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."