പ്രളയം തകര്‍ത്തത് നൗഷാദിന്റെ ജീവിതം
വാടാനപ്പള്ളി: പ്രളയം തകര്‍ത്തത് നൗഷാദിന്റെ ജീവിതവും ഒപ്പം നൗഷാദിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇരുപത് പേരുടേയും ജീവിതമാര്‍ഗവും.
ഇടശ്ശേരി സി.എസ്.എം സ്‌കൂളിന് കിഴക്കുഭാഗം കനോലി കനാലിന്ന് സമീപം താമസിക്കുന്ന നൗഷാദ് തന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന 10 ഓട്ടോറിക്ഷയും ഒരു പിക്കപ്പ് ടെമ്പോയും വെള്ളം കയറി നശിച്ചത്. പെട്ടന്നുണ്ടായ പ്രളയത്തില്‍ നിന്നും പിക്കപ്പ് ടെബോ വീട്ടില്‍ നിന്നും മാറ്റി.
മറ്റുവണ്ടികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമ്പോഴേക്കും വീട്ടിനകത്തും വീട്ടുമുറ്റത്തും വെള്ളം കയറി. ഇതോടെ പെട്ടി ഓട്ടോറിക്ഷകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങുകയും ഫ്രൂട്ട്‌സുകളും പ്ലാസ്റ്റിക് പെട്ടികളും ഒലിച്ചുപോയി.
ഇതോടെ പെട്ടി ഓട്ടോറിക്ഷ നാലു ദിവസത്തോളം വെള്ളത്തില്‍ കിടന്നു തുടര്‍ന്ന് എഞ്ചിനും മറ്റു ഇലക്ട്രിക് സംവിധാനങ്ങളും കേടുവരികയും ചെയ്തു.
നൗഷാദിന്റെ വീട്ടിലും വെള്ളം കയറിയതിനെ തുടര്‍ന്ന് വീട്ടിലെ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, കട്ടില്‍, കിടക്ക മറ്റു ഫര്‍ണീച്ചറുകള്‍ ഇലക്ട്രിക് ഉപകരണങ്ങള്‍, നിത്യോപയോക വസ്തുക്കള്‍ മുഴുവനും നശിച്ചു.
ഇതോടെ നൗഷാദിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇരുപത് പേരുടെയും ജീവിതമാര്‍ഗവും നിലച്ചു. ഇതര സംസ്ഥാനങളില്‍ നിന്നും സീസണുകള്‍ അനുസരിച്ച് മൊത്തമായും ഫ്രൂട്ട്‌സുകള്‍ ഇറക്കി ഓട്ടോറിക്ഷയിലാക്കി വഴിയോരങളില്‍ വില്‍പ്പനക്ക് അയക്കുകയാണ് പതിവ്.
പ്രളയത്തില്‍ ആയിരത്തി ഇരുനൂറ് കിലോയിലധികം അനാര്‍ അറുപത് പെട്ടി ആപ്പില്‍ എന്നിവയും കേടുവന്നു.
ജീവിത മാര്‍ഗം വഴി മുട്ടിയ നൗഷാദ് ഇനി എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."