ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധം: പി.കെ ഫിറോസ്
കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
ബിനിഷ് കോടിയേരിക്ക് ബംഗളൂരുവില്‍ പിടിയിലായ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.ബംഗളുരുവില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കോടിയേരിയാണ്. അനൂബിന്റെ ഹോട്ടല്‍ വ്യവസായത്തിന് ബിനീഷ് പണം നല്‍കിയിട്ടുണ്ട്. ഈ ഹോട്ടലിന്റെ മറവില്‍ മയക്ക് മരുന്ന് വില്പനയുണ്ട്. കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ അനൂബും ബിനീഷും പങ്കെടുത്തിരുന്നു.
ജൂലൈ 10ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപന അറസ്റ്റിലായ ദിവസം അനൂബിനെ ബിനീഷ് കോടിയേരി പല തവണ വിളിച്ചിരുന്നുവെന്നും ഫിറോസ് പറഞ്ഞു. വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.കേരളത്തിലെ സിനിമാ മേഖലയിലുള്ളവര്‍ക്ക് മയക്കുമരുന്നു സംഘവുമായി ബന്ധമുണ്ട്. നേരത്തെയും ഇക്കാര്യം വെളിച്ചത്തു വന്നതാണ്. കോളജ് വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ജീവിതം തുലയ്ക്കുന്നതും സിനിമാ മേഖലയെ തകര്‍ക്കുന്നതുമായ വലിയ മാഫിയയാണ് കേരളത്തിലും കര്‍ണാടകയിലുമായി പ്രവര്‍ത്തിക്കുന്നത്.
മയക്കു മരുന്നു കേസില്‍ സിനിമ,സീരിയല്‍ നടിയായ അനിഘ, മലയാളികളായ റിജേഷ് രവീന്ദ്രന്, മുഹമ്മദ് അനൂബ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് അനൂബ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴിയുടെ പകര്‍പ്പും വാര്‍ത്താസമ്മേളനത്തില്‍ ഫിറോസ് ഹാജരാക്കി. 2015ല്‍ കര്‍ണാടക കമ്മനഹള്ളിയില്‍ അനൂബ് ആരംഭിച്ച ഹോട്ടലിനാണ് ബിനീഷ് കോടിയേരി പണം മുടക്കിയത്. ഇയാളുടെ മറ്റൊരു ഹോട്ടലിന്റെ ഉദ്ഘാടനത്തിന് ബിനീഷ് ആശംസകള്‍ അര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 19ന് ലോക്ഡൗണിനിടെ കുമരകത്ത് നടന്ന നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് പങ്കെടുത്തതിന്റെ സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രവും ഫിറോസ് പുറത്തുവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."