കൈത്താങ്ങായി എന്‍.എസ്.എസ് യൂനിറ്റ്
തൃപ്രയാര്‍: പ്രളയത്തെ തുടര്‍ന്ന് ക്യാമ്പിലും ഇടംകിട്ടാതെ കനിവ് തേടുന്നവര്‍ക്കായ് തൃശൂര്‍ ജില്ല ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂനിറ്റ്. കൈത്താങ്ങായി പഠനോപകരണങ്ങള്‍, പുതുവസ്ത്രങ്ങള്‍, ശുചീകരണ വസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, എന്നിവയടങ്ങിയ രണ്ടായിരത്തോളം കിറ്റുകളാണ് തൃശ്ശൂര്‍ ജില്ല ഹയര്‍ സെക്കന്ററി നാഷനല്‍ സര്‍വിസ് സ്‌കീം തയാറാക്കിയിരിക്കുന്നത്.
കോഴിക്കോട്, മലപ്പുറം തൃശൂര്‍ ജില്ല എന്‍.എസ്.എസ് യൂനിറ്റുകള്‍ ഒന്നിച്ചാണ് സാധനങ്ങള്‍ സമാഹരിച്ച് ക്യാമ്പുകളില്‍ ഇടംകിട്ടാതെ പോയവര്‍ക്ക് രണ്ടാഴ്ച്ചയോളം രാത്രിയും പകലും ഓണവും ആഘോഷങ്ങളുമില്ലാതെ സഹായ സന്നദ്ധതയോടെ പ്രളയബാധിതര്‍ക്ക് ഒപ്പം നിന്നത്. മാസ് ക്ലീനിങ്ങ് പ്രോഗ്രാം പ്രകാരം വിദ്യാലയങ്ങളും വീടുകളും കേന്ദ്രീകരിച്ച് സംഘം ശുചീകരണം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. കൂട്ടുക്കാര്‍ക്കൊരു പുസ്തകത്തിനായുളള സമാഹരണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.
തൃശൂര്‍ ജില്ല ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂനിറ്റിന്റെ ജില്ല കോര്‍ഡിനേറ്റര്‍ സി. കെ. ബേബിയുടെ നേതൃത്വത്തില്‍ വലപ്പാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച തളര്‍ന്നവര്‍ക്ക് താങ്ങായി സ്‌നേഹക്കൂട്ടം എന്ന ചടങ്ങ് ഗീതാഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ല ഹയര്‍ സെക്കന്ററി കോര്‍ഡിനേറ്റര്‍ വി.എം കരീം അധ്യക്ഷനായി.
വലപ്പാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുള്‍ മജീദ്, വലപ്പാട് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി.ബി മുരളീധരന്‍, പ്രധാന അധ്യാപിക ഷേര്‍ളി ഫ്രാന്‍സിസ്, പി.ടി.എ പ്രസിഡന്റ് ബി.കെ മണിലാല്‍, വൈസ് പ്രസിഡന്റ് സുധീര്‍ പട്ടാലി, കഴിമ്പ്രം സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഇ. പ്രസാദ്, ഹനീഷ് സംസാരിച്ചു.
ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ ബേബിക്കൊപ്പം പി.എ.സി മെമ്പര്‍മാരായ എ. നരേന്ദ്രന്‍, പി.ടി ബൈജു, എം.വി പ്രതീഷ്, ജി. റസല്‍, പി.വി വേണുഗോപാല്‍, ബിനോയ് തോമസ്, കെ.കെ ബിനീഷ്, ജിനി, ലിന്റോ വടക്കന്‍, പ്രോഗ്രാം ഓഫീസര്‍മാരായ ഇ. പ്രസാദ്, സന്ധ്യ, ഹനീഷ്, കഴിമ്പ്രം സ്‌കൂള്‍, നാട്ടിക ഗവ. ഫിഷറീസ് സ്‌കൂള്‍, വലപ്പാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലെ 50 ഓളം വരുന്ന എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എന്നിവരാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."