കാടുമൂടി കലാം പ്രതിമ
തലശ്ശേരി: കുറ്റിക്കാടുകളാല്‍ മൂടപ്പെട്ട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പ്രതിമ. മൂന്നുവര്‍ഷം മുന്‍പ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ട്രാഫിക് യൂനിറ്റിന് മുന്നില്‍ പ്രതിമ നിര്‍മിച്ചുനല്‍കിയത്. പ്രതിമ സ്ഥാപിച്ച ശേഷം നഗരസഭാ, ട്രാഫിക് പൊലിസ് അധികൃതരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും അവഗണനാ മനോഭാവമായിരുന്നു.
പ്രതിമക്കു ചുറ്റും പുല്ലുകള്‍ വളര്‍ന്ന് കാടുപിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. പ്രതിമയ്ക്കു ചുറ്റും സ്ഥാപിച്ച അലങ്കാര വിളക്കുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സര്‍ക്കിളിനു ചുറ്റുമുള്ള ഇന്റര്‍ലോക്കുകളും ഭാഗികമായി തകര്‍ന്നു.
അലങ്കാര വിളക്കുകള്‍ സ്ഥാപിക്കാനും കാലാകാലങ്ങളില്‍ പരിസരം ശുചീകരിച്ച് പരിപാലിക്കാനും നഗരസഭക്കാണു ചുമതല. എന്നാല്‍ പ്രതിമ സ്ഥാപിച്ചതിന് ശേഷം യാതൊരുവിധ ശുചീകരണ പ്രവൃത്തികളും ഇവിടെ നടന്നിട്ടില്ല. ഇപ്പോള്‍ പ്രതിമക്കു ചുറ്റും ഒരാള്‍ പൊക്കത്തില്‍ കുറ്റിക്കാടുകള്‍ നിറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."