കെ.എസ്.യു ഗവര്‍ണര്‍ക്ക് പരാതി നല്കി
കണ്ണൂര്‍: എസ്.എഫ്.ഐ നേതാക്കള്‍ക്ക് സര്‍വകലാശാല അധികൃതര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കിയെന്നാരോപിച്ച് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് കെ.എസ്.യു പരാതി നല്കി.
ഇടതുപക്ഷ ഭരണത്തിന്റെ ബലത്തില്‍ എസ്.എഫ്.ഐയും ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് നടപ്പാക്കുന്ന തീരുമാനങ്ങള്‍ക്ക് മുന്നില്‍ വൈസ് ചാന്‍സിലര്‍ നോക്കുകുത്തിയാകുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എസ്.എഫ്.ഐ നേതാക്കളെ സംരക്ഷിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുക്കും. യോഗ്യതയില്ലാതെ പ്രവേശനം നേടിയവരുടെ അഡ്മിഷന് ഉടന്‍ റദ്ദാക്കണം.
പാലയാട് കാംപസിലെ വകുപ്പ് മേധാവിക്കെതിരായ പല പരാതികളും രാഷ്ട്രീയ താല്പര്യത്തിന്റെ പേരില്‍ അട്ടിമറിച്ചതിന്റെ പ്രത്യുപകാരമായാണ് വഴിവിട്ട നീക്കങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതെന്നും കെ.എസ്.യു ആരോപിച്ചു.കണ്ണൂര്‍ സര്‍വകലാശാലയുടെ നിലവാരം തകര്‍ക്കുന്ന രീതിയില്‍ അധികാരികള്‍ക്കും വി.സിക്കും മുകളില്‍ സൂപ്പര്‍ വി.സിയായി എസ്.എഫ്.ഐ തീരുമാനങ്ങളെടുക്കുകയാണെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."